ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നീക്കത്തില്‍ തീരുമാനമെടുക്കാന്‍ കേരള ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസര്‍ക്കാരാണ്. അതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും നിരീക്ഷിച്ച് ഹൈക്കോടതി റിട്ട് ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണെന്നും ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല സംബന്ധിച്ചുള്ള ലേലത്തില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം അദാനിക്ക്; ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി - അദാനി ഗ്രൂപ്പ്
വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്.