കൊച്ചി: ഗുണ്ടാ നേതാവ് അൻസീറിനെതിരെ കാപ്പ ചുമത്തി. എറണാകുളം ജില്ലാ റൂറൽ പോലിസ് മേധാവി കാർത്തിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മംഗലാപുരം ഉണ്ണികൃഷ്ണൻ വധം, ആശുപത്രിയിൽ കിടക്കുമ്പോൾ തോക്ക് കൈവശം വച്ച കേസ്, ഭീഷണിപ്പെടുത്തൽ, തട്ടികൊണ്ട് പോകൽ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് അനസ് എന്ന് വിളിക്കുന്ന അന്‍സീര്‍. പനി ബാധിച്ച് പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തലയിണക്കടിയിൽ നേഴ്‌സ് തോക്ക് കണ്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് അനസ് പിടിയിലാകുന്നത്. തുടർന്ന് എറണാകുളം ജില്ലാ റൂറല്‍ പൊലീസ് മേധാവി കാര്‍ത്തികിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്താന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.
ഗുണ്ടാനേതാവ് അന്‍സീറിനെതിരെ കാപ്പ ചുമത്തി
മംഗലാപുരം ഉണ്ണികൃഷ്‌ണൻ വധക്കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ അൻസീറിനെതിരെ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തിയത്.