ETV Bharat / city

എം. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചു; ഇഡി ചോദ്യം ചെയ്യല്‍ ആരംഭിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി ഓഫിസിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്ത് കേസ്  എം ശിവശങ്കര്‍ അറസ്‌റ്റില്‍  ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു  gold smuggling case latest news  Shivashankar latest news  Shivashankar arrested  Shivashankar arrived at ED Office
എം.ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചു; ഇഡി ചോദ്യം ചെയ്യല്‍ ആരംഭിച്ചു
author img

By

Published : Oct 28, 2020, 4:03 PM IST

Updated : Oct 28, 2020, 5:10 PM IST

എറണാകുളം/ആലപ്പുഴ: സ്വർണക്കടത്ത് കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ പിന്നാലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിച്ചു. ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി ഓഫിസിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എൻഫോഴ്സ്മെന്‍റ് നടപടിയെടുത്തു.

ശിവശങ്കര്‍ ചേര്‍ത്തലയിലിറങ്ങിയപ്പോഴുള്ള ദൃശ്യങ്ങള്‍

കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേ ശിവശങ്കർ ചേർത്തലയിലിറങ്ങി. ചേർത്തല ട്രാവൻകൂർ പാലസിൽ ഇറങ്ങിയ ശിവശങ്കറിനോടൊപ്പം എൻഫോഴ്‌സ്‌മെന്‍റ്, കസ്റ്റംസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതിവേഗത്തിലെത്തിയ വാഹനത്തിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറിയ ശിവശങ്കർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പത്ത് മിനിട്ടിലേറെ ഇവിടെ ചിലവഴിച്ച ശേഷം, വാഹനം മാറിക്കയറ്റിയാണ് എറണാകുളത്തേക്ക് പോയത്. അതിവേഗത്തിൽ പോയ വാഹനവ്യൂഹത്തിന് പൊലീസ് വഴിയൊരുക്കി. വൈകിട്ട് മൂന്നരയോടെയാണ് ശിവശങ്കറെ എറണാകുളത്തെത്തിച്ചത്.

Last Updated : Oct 28, 2020, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.