ETV Bharat / city

നേര്യമംഗലത്ത് പാറ ഇടിച്ചില്‍; പാറകള്‍ മരങ്ങളില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി - നേര്യമംഗലത്ത് പാറ ഇടിഞ്ഞ് വീണു

ബണ്ട് നിര്‍മാണം വെള്ളത്തിന്‍റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയതിനാല്‍ ശക്തമായ മഴയില്‍ വെള്ളത്തിന് ഒഴുകാന്‍ കഴിയാതെ മണ്ണിലേക്ക് അരിച്ചിറങ്ങുകയും പാറകളില്‍ വിള്ളല്‍ സംഭവിക്കുകയും ചെയ്തു.

നേര്യമംഗലത്ത് പാറ ഇടിച്ചില്‍
author img

By

Published : Aug 23, 2019, 2:56 AM IST

എറണാകുളം: നേര്യമംഗലം വാര്യക്കാട്ട് ക്ഷേത്രത്തിന് സമീപം പാറ ഇടിഞ്ഞു വീണു. ക്ഷേത്രത്തിന് എതിർവശത്തെ വനത്തിനുള്ളിലെ പാറകളില്‍ വിള്ളല്‍ സംഭവിച്ചതാണ് പാറകള്‍ ഇടിഞ്ഞ് വീഴാന്‍ കാരണമായത്. എന്നാല്‍ അടർന്നുവീണ കൂറ്റൻ പാറക്കല്ലുകൾ മരങ്ങളിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവസ്ഥലത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധ നടത്തി. പ്രദേശത്ത് അപകടാവസ്ഥ നിലനില്‍ക്കുന്നെന്ന് സംഘം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് പാറ ഇടിഞ്ഞ് വീണത്. തുടർന്ന് പ്രദേശത്ത് നിന്നും മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഇവിടെ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു.

മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റായ എ കെ മനോജ്, കോതമംഗലം തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്, എം ഡി ലാലു, വനം-റവന്യൂ-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രദേശത്തെ പല ഭാഗങ്ങളിലെയും ബണ്ട് നിര്‍മാണം വെള്ളത്തിന്‍റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി. ശക്തമായ മഴയില്‍ വെള്ളത്തിന് ഒഴുകാന്‍ കഴിയാതെ മണ്ണിലേക്ക് അരിച്ചിറങ്ങുകയും പാറകളില്‍ വിള്ളല്‍ സംഭവിക്കുകയും ചെയ്തു. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്ത് താഴ്വരയിലുള്ളവരെ മാറ്റി പാര്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന് സ്ഥലം പരിശോധിച്ച ശേഷം ജിയോളജിസ്റ്റ് എ കെ മനോജ് പറഞ്ഞു.

Intro:Body:കോതമംഗലം - നേര്യമംഗലം- ഇടുക്കി റോഡിൽ മുകൾ ഭാഗത്തെ വനത്തിനുള്ളിലെ മലമുകളിൽ നിന്ന് ഭീമൻ പാറ അടർന്നുവീണ പ്രദേശത്ത് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി; ഈ മേഖലയിൽ അപകടാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തൽ.

നേര്യമംഗലം, വാരിക്കാട്ട് ക്ഷേത്രത്തിനു എതിർ ഭാഗത്തുള്ള വനത്തിൽ നിന്നാണ് കൂറ്റൻ പാറയും മരങ്ങളും താഴേക്ക് പതിച്ചത്. താഴ്വരയിൽ താമസിക്കുന്ന 46 ഏക്കർ ഭാഗത്തുള്ള നിരവധി കുടുംബങ്ങൾ ഭയന്ന് വീട് വിട്ട് ഓടുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

കഴിഞ്ഞ പ്രളയത്തിൽ ഈ ഭാഗത്ത് ഉരുൾ പൊട്ടൽ ഉണ്ടായതാണ് മ ലയുടെ താഴ്വാരത്തിലുള്ളവരെ ഭയചകിതരാക്കിയത്.തുടർന്ന് ഈ പ്രദേശത്തെ 30- ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റായ Ak മനോജ്, കോതമംഗലം തഹസിൽദാർമാരായ റെയ്ച്ചൽ k വർഗീസ്, MD ലാലു, വനം - റവന്യൂ- ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. കോരിച്ചൊരിയുന്ന മഴയും, ചെങ്കുത്തായ വനമേഖലയും അതിജീവിച്ചാണ് പാറ അടർന്നുവീണ സ്ഥലത്ത് ഉദ്യോഗസ്ഥ സംഘം എത്തിച്ചേർന്നത്. അടർന്നുവീണ കൂറ്റൻ പാറക്കല്ലുകൾ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിൽ തട്ടി നിന്നതിനാൽ താഴ്വരയിലേക്ക് പതിക്കാതെ വൻ അപകടമൊഴിവാകുകയായിരുന്നു.

വെള്ളത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തിൽ ബണ്ട് നിർമാണം നടത്തിയിട്ടുണ്ടെന്നും ഈ മേഖലയിൽ അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ മഴ ശക്തമാകുന്ന സമയത്ത് താഴ്വരയിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമാണെന്നും സ്ഥലപരിശോധനക്ക് നേതൃത്വം നൽകിയ ജിയോളജിസ്റ്റ് Ak മനോജ് പറഞ്ഞു.

ബൈറ്റ് - Ak മനോജ് (ജിയോളജിസ്റ്റ് )

etv bharat-kothamangalamConclusion:etv bharat-kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.