ETV Bharat / city

ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കണം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കോതമംഗലത്തെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കര്‍

സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
author img

By

Published : Sep 10, 2019, 3:15 AM IST

എറണാകുളം: കേരളത്തിലെ ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കി ആധുനികവത്കരണത്തിന് നേതൃത്വം നല്‍കണമെന്ന് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന കോതമംഗലത്തെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് കക്കാട്ടൂർ ലൈബ്രറി. വായനയുടെ വസന്തം തീർക്കുവാൻ ലൈബ്രറിയ്ക്ക് കഴിഞ്ഞെന്നും സ്‌പീക്കര്‍ പറഞ്ഞു

ഗ്രാമീണ വായനശാലകള്‍ ഡിജിറ്റലാക്കണമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

മികച്ച തഹസീൽദാർക്കുള്ള പുരസ്കാരം നേടിയ റെയ്ച്ചൽ കെ വർഗീസ്, തോട്ടിൽ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ എം സുബൈർ തുടങ്ങിയവര്‍ക്ക് സ്‌പീക്കര്‍ ഉപഹാരങ്ങൾ നൽകി. സംഘാടക സമിതി ചെയർമാൻ പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.

Intro:Body:കോതമംഗലം:

കക്കാട്ടൂർ പബ്ലിക് ലൈബ്രറി ഉൾപ്പെടെയുള്ള കേരളത്തിലെ ഗ്രാമീണ ലൈബ്രറികൾ ഡിജിറ്റലാവണമെന്ന് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടു നിൽക്കുന്ന കോതമംഗലം താലൂക്കിലെ കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് കക്കാട്ടൂർ ലൈബ്രറി. വായനയുടെ വസന്തം തീർക്കുവാൻ ലൈബ്രറിയ്ക്ക് കഴിഞ്ഞു. ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള ആധുനികവത്ക്കരണത്തിന് നേതൃത്വം നൽകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

.മികച്ച തഹസീൽദാർക്കുള്ള അവാർഡ് നേടിയ റെയ്ച്ചൽ കെ. വർഗീസ്,
കുളിക്കാൻ ഇറങ്ങിയപ്പോൾ തോട്ടിൽ മുങ്ങിത്താണ കുട്ടിയരക്ഷപ്പെടുത്തിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ.എം സുബൈർ, താലൂക്ക് തല ലൈബ്രറി ബാലകലോത്സവത്തിൽ ചാമ്പ്യൻമാരായ കുട്ടമ്പുഴ ടാസ്ക് ലൈബ്രറി എന്നിവർക്ക് സ്പീക്കർ ഉപഹാരങ്ങൾ നൽകി. ആന്റണി ജോൺ എം. എൽ. എ, ബ്ലോക്ക് പ്രസിഡൻറ് റഷീദസലീം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. പി മുഹമ്മദ്, മലയാളം സർവകലാശാലയിൽ നിന്ന് പ്രഥമ ഡോക്ടറേറ്റ് നേടിയ കെ. പി അജിത്ത്, വാർഡ് മെമ്പർ ബിന്ദു ശശി, സി. പി. ഐ. എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, യു. ഡി. എഫ് നിയോജക മണ്ഢലം കൺവീനർ പി. പി ഉതുപ്പാൻ, ബി. ജെ. പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി. കെ ബാബു, എം. ജി രാമകൃഷ്ണൻ, പി. എസ് നജീബ്, പി. എം സെയ്ത് മുഹമ്മദ്, കെ. മൈതീൻ ഹാജി, പി. എം മുഹമ്മദാലി, അഡ്വ. എ. ആർ അനി തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ പി. കെ ചന്ദ്രേശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.