ETV Bharat / city

പെരുമ്പാവൂരിൽ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി ; രണ്ട് പേർ അറസ്റ്റിൽ - two arrested

ബുധനാഴ്‌ച രാത്രി ഒമ്പതരയോടെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവിനെ സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്

പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി  അൻസിൽ കൊലപാതകം  അൻസിൽ വധക്കേസിൽ രണ്ട് പേർ അറസ്റ്റിൽ  Perumbavoor ansil murder case  two arrested  ansil murder case updation
പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
author img

By

Published : Jan 13, 2022, 12:36 PM IST

എറണാകുളം : പെരുമ്പാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു.

പെരുമ്പാവൂർ കുറുപ്പംപടി വട്ടപ്പറമ്പില്‍ സാജുവിന്‍റെ മകന്‍ അന്‍സിലിനെയാണ് വീട്ടില്‍ നിന്ന് ഒരു സംഘം വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്‌ച രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാല്‍ ബണ്ട് റോഡില്‍വെച്ചാണ് അക്രമി സംഘം അന്‍സിലിനെ ആക്രമിച്ചത്.

ALSO READ: 'മെഗാതിരുവാതിര അശ്രദ്ധ' ; ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ ബന്ധുക്കൾ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍. സംഭവ സ്ഥലത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെയും പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.