ETV Bharat / city

ഒന്നാംപ്രതി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ

പാലം പുനർനിർമ്മാണ ചെലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും എ വിജയരാഘവൻ

ഒന്നാംപ്രതി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ
author img

By

Published : Jun 26, 2019, 3:02 PM IST

Updated : Jun 26, 2019, 3:47 PM IST

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിർമാണത്തിലെ ക്രമക്കേടിൽ ഒന്നാം പ്രതി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലം പുനർനിർമാണ ചെലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിക്കെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.

ഒന്നാംപ്രതി വി കെ ഇബ്രാഹിം കുഞ്ഞെന്ന് എ വിജയരാഘവൻ

മേൽപാലം നിർമാണത്തിലെ അഴിമതിയിൽ പങ്കുവഹിച്ച മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎക്ക് എതിരെ സമഗ്ര അന്വേഷണം നടത്തുക, എംഎൽഎ സ്ഥാനം രാജിവെയ്ക്കുക, ക്രമക്കേടില്‍ ഉമ്മൻചാണ്ടിയുൾപ്പടെയുള്ള യുഡിഎഫ് നേതാക്കളുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരം ശക്തമാക്കിയത്. പാലാരിവട്ടം മേല്‍പ്പാലത്തിൽ എൽഡിഎഫ് പ്രവർത്തകർ റീത്തുകൾ വെച്ച് പ്രതിഷേധിച്ചു.

Intro:Body:

പാലാരിവട്ടം മേല്പാലം നിർമ്മാണത്തിലെ ക്രമക്കേടിൽ ഒന്നാം പ്രതി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. പാലം പുനർനിർമ്മാണ ചെലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സമരപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ . പാലാരിവട്ടം മേല്പാലത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ റീത്തുകൾ വെച്ച് പ്രതിഷേധിച്ചു. നാളെ മുതൽ എൽ.ഡി.എഫ് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. പാലം നിർമ്മാണത്തിലെ ക്രമക്കേടിൽ ഉമ്മൻ ചാണ്ടിയുൾപ്പടെയുള്ള യുഡി.എഫ്. നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് എൽ.ഡി.എഫ് ആവശ്യം.

Conclusion:
Last Updated : Jun 26, 2019, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.