കൊച്ചി : ഐഎസ് ബന്ധം കൊച്ചിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി റിയാസാണ് അറസ്റ്റിലായത്. ശ്രീലങ്കൻ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതോടെ എൻഐഎ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരുന്നു. കേരളത്തില്‍ എൻഐഎയ്ക്ക് വേരുകളുള്ള മേഖലകളില്‍ സംശയമുള്ളവരേയെും നേരത്തെ ഐഎസുമായി ബന്ധം പുലർത്തിയവരെയും എൻഐഎ ചോദ്യം ചെയ്തു കഴിഞ്ഞു. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ശ്രീലങ്കൻ സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരനായ സഹ്റാൻ ഹാഷിം കേരളത്തിലേക്ക് നിരവധി തവണ എത്തിയതായും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് എൻഐഎ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി പാലക്കാട് സ്വദേശി റിയാസിനെ കൊച്ചിയില്‍ വെച്ചാണ് അറസറ്റ് ചെയ്തത്.
സഹ്റാൻ ഹാഷിമിന്‍റെ ആരാധകനായിരുന്നു റിയാസ് എന്നും, കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതിയിട്ടിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. ഇയാളെ നാളെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.