ETV Bharat / city

മാർ ആന്‍റണി കരിയിൽ പുതിയ അങ്കമാലി അതിരൂപത ആർച്ച് ബിഷപ്

അതിരൂപതയുടെ ഭരണപരമായ പൂർണ ചുമതല പുതിയ ആർച്ച് ബിഷപ് ആന്‍റണി കരിയിലിനാണെന്ന് സർക്കുലർ

author img

By

Published : Aug 30, 2019, 10:43 PM IST

Updated : Aug 30, 2019, 10:56 PM IST

ബിഷപ്പ്

കൊച്ചി: എറണാകുളം– അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്‍റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും. ചേർത്തല സ്വദേശിയായ മാർ കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽ നിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്‍റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്‌ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോ‍ർ ജനറലായും പ്രവർത്തിച്ചു. വത്തിക്കാൻ നിർദേശപ്രകാരം പുറത്തിറക്കിയ സർക്കുലറിൽ അതിരൂപതയുടെ ഭരണപരമായ പൂർണ ചുമതല പുതിയ ആർച്ച് ബിഷപ് ആന്‍റണി കരിയിലിനാണെന്ന് വ്യക്തമാക്കുന്നു.

മാർ ആന്‍റണി കരിയിൽ പുതിയ അങ്കമാലി അതിരൂപത ആർച്ച് ബിഷപ്

വിവാദ ഭൂമി ഇടപാടിനെ തുടർന്ന് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും വൈദികരും കഴിഞ്ഞ രണ്ട് വർഷത്തോളമായി കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ഭരണപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് വരികയായിരുന്നു. എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചതിൽ നിന്നാണ് മാർ ആന്‍റണി കരിയിലിനെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്.

സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്‍റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും എന്നും സിറോ മലബാർ സഭ വ്യക്തമാക്കുന്നു. കർദിനാൾ ആലഞ്ചേരിയ മാറ്റിയ സിനഡ് തീരുമാനത്തെ അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു.

Intro:Body:

എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി.സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം.അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും. വിവാദ ഭൂമി ഇടപാടിനെ തുടർന്ന് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും, വൈദികരും കഴിഞ്ഞ രണ്ട് വർഷത്തോളമായി കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ഭരണപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതേ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത സമാനതകളില്ലാത്ത പ്രതിഷേധ പരിപാടികൾക്കാണ് സാക്ഷിയായത്. വിമത വിഭാഗത്തിന്റെ ആവശ്യങ്ങൾ അതേപടി അംഗീകരിക്കുന്നതിന് പകരം ഇരുപക്ഷത്തെയും തൃപ്തി പെടുത്തുന്ന തീരുമാനങ്ങളാണ് സിറോ മലബാർ സഭാ സിനഡ് സ്വീകരിച്ചത്.
എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചതിൽ നിന്നാണ് മാർ ആന്റണി കരിയിലിനെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്തത്. കർദിനാൾ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച സഹായമെത്രാന്മാരെ തിരിച്ചെടുത്തു വെങ്കിലും ഇതര രൂപതകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായാണ് നിയമിച്ചത്. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി.ചേർത്തല സ്വദേശിയായ മാർ കരിയിൽ സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോ‍ർ ജനറലായും പ്രവർത്തിച്ചു.
എറണാകുളം– അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ നിയമിക്കാൻ ഈ വർഷം ആദ്യം ചേർന്ന സിനഡ് യോഗം തീരുമാനിച്ചിരുന്നുവെന്നാണ് ഔദ്യോഗികമായി സിറോ മലബാർ സഭ അറിയിച്ചത്. സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും എന്നും സിറോ മലബാർ സഭ വ്യക്തമാക്കുന്നു. അതേ സമയം വത്തിക്കാൻ നിർദ്ദേശപ്രകാരം കോൺഅഗ്രിഘേഷൻ പുറത്തിറക്കിയ സർക്കുലറിൽ അതിരൂപതയുടെ ഭരണപരമായ പൂർണ്ണ ചുമതല പുതിയ ആർച്ച് ബിഷപ്പ് ആൻറണി കിയാലിനാണെന്ന് വ്യക്തമാക്കുന്നു. സിനഡ് തീരുമാനങ്ങൾ തങ്ങളുടെ പ്രതിഷേധത്തിന്റെ വിജയമാണന്നാണ് അതിരൂപത സംരക്ഷണ സമിതി അവകാശ പെടുന്നത്. കർദിനാൾ ആലഞ്ചേരിയ മാറ്റിയ സിനഡ് തീരുമാനത്തെ അൽമായ മുന്നേറ്റം സ്വാഗതം ചെയ്തു.അതേസമയം വിവാദ ഭൂമി ഇടപാടിനെ തുടർന്നുള്ള അതിരൂപതയുടെ നഷ്ടം നികത്തുക. വ്യാജരേഖ കേസ് പിൻവലിക്കുക. വിവാദ ഭൂമി ഇടപാട് പഠിച്ച കെ.പി.എം.ജി റിപ്പോർട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാത്തതിൽ ഇരു സംഘടനകളും നിരാശ രേഖപ്പെടുത്തി.

Etv Bharat
Kochi

Conclusion:
Last Updated : Aug 30, 2019, 10:56 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.