ETV Bharat / city

'പ്രതിപക്ഷ നേതാവിന്‍റേത് നുണ പ്രചരണം'; വി.ഡി സതീശനെതിരെ പി രാജീവ് - വിഡി സതീശന്‍ ഗെയില്‍ പരാമര്‍ശം പി രാജീവ്

ഭൂമിയ്ക്കിടയിലെ ബോംബ് എന്ന് ഗെയിലിനെതിരെ താൻ പറഞ്ഞതായി വി.ഡി സതീശൻ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു.

വിഡി സതീശനെതിരെ പി രാജീവ്  p rajeev against vd satheesan  p rajeev criticise vd satheesan  p rajeev on thrikkakkara bypoll  പി രാജീവ് തൃക്കാക്കര തെരഞ്ഞെടുപ്പ്  വിഡി സതീശന്‍ ഗെയില്‍ പരാമര്‍ശം പി രാജീവ്  p rajeev against vd satheesan gail remarks
'ഗെയിലിനെതിരെ സമരം ചെയ്‌തത് അര്‍ഹമായ നഷ്‌ടപരിഹാരത്തിന്, പ്രതിപക്ഷ നേതാവിന്‍റേത് നുണ പ്രചരണം'; വി.ഡി സതീശനെതിരെ പി രാജീവ്
author img

By

Published : May 7, 2022, 3:53 PM IST

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്. ഭൂമിയ്ക്കിടയിലെ ബോംബ് എന്ന് ഗെയിലിനെതിരെ താൻ പറഞ്ഞതായി വി.ഡി സതീശൻ കള്ളം പ്രചരിപ്പിക്കുന്നു. താൻ അങ്ങനെ പറഞ്ഞതായി പ്രതിപക്ഷ നേതാവ് തെളിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗെയിലിനെതിരെ സമരം ചെയ്‌തത് അർഹമായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്, അതിന്‍റെ ഗുണം പറവൂരിലെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അർഹമായ നഷ്‌ടപരിഹാരം നൽകിയാണ് ഇടതു സർക്കാർ ഗെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് വാട്‌സ്ആപ്പില്‍ നിന്ന് രാഷ്ട്രീയം പഠിക്കരുതെന്നും മന്ത്രി പരിഹസിച്ചു.

മന്ത്രി പി രാജീവ് മാധ്യമങ്ങളോട്

പ്രതിപക്ഷ നേതാവിന് പ്രത്യേക രഹസ്യ അജണ്ട: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു. സഭയ്ക്ക് എതിരെ പറയുന്ന വി.ഡി സതീശൻ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവിന് പ്രത്യേക രഹസ്യ അജണ്ടയുള്ളതായി സംശയിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

വികസനത്തിന്‍റെ രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നത്. വി.ഡി സതീശന്‍റെ പ്രസ്‌താവനകളോട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ പ്രതികരിക്കുന്നുണ്ട്. എറണാകുളത്തിന്‍റെ വികസനത്തെ കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയാൻ ഇടയില്ലെന്ന് കെ.വി തോമസ് തന്നെ പറഞ്ഞിരുന്നു.

തൃക്കാക്കര കേരളത്തിന്‍റെ ഹൃദയമായി മാറും: കെ റെയിൽ കേരളത്തിന്‍റെ ഹൃദയമായി തൃക്കാക്കരയെ മാറ്റുകയാണ്. കൊച്ചി മെട്രോയും വാട്ടർ മെട്രോയും കെ റെയിലും ഒന്നിക്കുന്ന കേന്ദ്രമായി തൃക്കാക്കര മാറും, ഇത് തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തൃക്കാക്കരയെ തകർക്കാൻ നീക്കം നടത്തുന്നവർക്കെതിരെയുള്ള വിധിയെഴുത്തായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും പി രാജീവ് പറഞ്ഞു.

എറണാകുളത്തെ ജനങ്ങൾ മറവി രോഗം ബാധിച്ചവരാണെന്ന് പ്രതിപക്ഷ നേതാവ് കരുതുകയാണ്. കൊച്ചി മെട്രോ യാഥാർഥ്യമാക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് മനസിലാക്കണം. സംശയമുണ്ടെങ്കില്‍ കെ.വി തോമസിനോട് ചോദിച്ചാല്‍ മതിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

തൃക്കാക്കരയില്‍ നാല് വർഷം സമയബന്ധിതമായി വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ഭരണത്തിന് ഒപ്പം നിൽക്കുന്ന എംഎൽഎ മണ്ഡലത്തിലുണ്ടാകണം. ഇടതുമുന്നണി സ്ഥാനാർഥിക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ സ്വീകാര്യത ലഭിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Also read: തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ സഭ നേതൃത്വം ഇടപെട്ടില്ല: സിറോ-മലബാർ സഭ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.