ETV Bharat / city

വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍

വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്.

വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍  വിവാഹത്തട്ടിപ്പ്  വിവാഹത്തട്ടിപ്പ് കേസ്  marriage fraud case  marriage fraud arrested
പെരുമ്പാവൂരിൽ വിവാഹത്തട്ടിപ്പുകാരൻ പിടിയില്‍
author img

By

Published : Jan 17, 2020, 8:14 AM IST

Updated : Jan 17, 2020, 8:32 AM IST

എറണാകുളം: വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവർന്ന് കടന്ന് കളയുന്ന യുവാവ് പൊലീസ് പിടിയിലായി. നാല് കേസുകളില്‍ പ്രതിയായ വളക്കാട് സ്വദേശി അബ്‌ദുൽ റഹിമാൻ (25) ആണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. മാട്രിമോണിയൽ സൈറ്റ് വഴി പുനർവിവാഹ തല്‍പരരായ നിർധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിക്കും. തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്ത് രജിസ്റ്റർ വിവാഹം കഴിച്ച് പെൺകുട്ടികളില്‍ നിന്ന് സ്വർണവും പണവും കവര്‍ന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി. ഇത്തരം ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി രണ്ട് മാസമായി തിരൂരങ്ങാടിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. പെരുമ്പാവൂർ സി.ഐ ഫൈസലിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Intro:വിവാഹതട്ടിപ്പിലൂടെ സ്വർണവും പണവും തട്ടിച്ച കേസിൽ യുവാവിനെ പെരുമ്പാവൂർ പോലിസ് പിടികൂടി. 4 വിവാഹമാണ് ഇത്തരത്തിൽ 25 കാരൻ കഴിച്ചത്Body:കൊച്ചി: വിവാഹത്തട്ടിപ്പിലൂടെ പണവും സ്വർണവും കവർന്ന് കടന്നു കളയുന്ന 25 കാരൻ പെരുമ്പാവൂരിൽ പൊലീസ് പിടിയിലായി.
മാട്രിമോണിയൽ വഴി പുനർവിവാഹ തത്പര നിർദ്ധന യുവതികളെ കണ്ടെത്തി വിശ്വാസം പിടിച്ചുപറ്റി വിവാഹ നിശ്ചയം ഉറപ്പിച്ച് തുടർന്ന് വീട്ടുകാർ എതിരാണെന്ന് വരുത്തി തീർത്താണ് തട്ടിപ്പ്. പിന്നീട് രജിസ്ട്രർ വിവാഹം കഴിച്ച് സ്വർണവും പണവും അടിച്ചെടുത്ത നാലു കേസിലാണ് പുനലൂർ വളക്കാട് എ.ആർ മൻസിൽ അബ്ദുൽ റഹിമാൻ (25) പിടിയിലായത്. ഇത്തരം ഒരു തട്ടിപ്പുമായി പ്രതി തിരൂരങ്ങാടിയിൽ രണ്ട് മാസമായി വാടക വീട്ടിൽ താമസിച്ചു വരവെ പെരുമ്പാവൂർ സി.ഐ ഫൈസലിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.Conclusion:
Last Updated : Jan 17, 2020, 8:32 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.