ETV Bharat / city

എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് - swapana suresh gold case

ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി നിർബന്ധിച്ചെന്ന് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ശിവശങ്കർ രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എം ശിവശങ്കര്‍  ശിവശങ്കറിന്‍റെ ജാമ്യം  എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി  സ്വപ്നയുടെ ലോക്കര്‍  ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍  എന്‍ഫോഴ്സ്മെന്‍റ്  enforcement directorate  m sivasankar bail  trivandrum gold case  swapana suresh gold case  bail application verdict
എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
author img

By

Published : Nov 17, 2020, 11:51 AM IST

എറണാകുളം: എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയും. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിനുള്ള കോഴപ്പണമായിരുന്നു, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലും സംയുക്തമായി തുടങ്ങിയ ലോക്കർ ശിവശങ്കറിന് വേണ്ടിയായിരുന്നു, ഈ ലോക്കറിൽ നിന്നും പിടിച്ചെടുത്ത പണം ലൈഫ് മിഷൻ കോഴപ്പണമായിരുന്നു തുടങ്ങിയ വാദങ്ങളാണ് എൻഫോഴ്സ്മെന്‍റ് ഉന്നയിച്ചത്. എന്നാൽ ഇത് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിന് തന്നെ എതിരല്ലേയെന്ന സംശയം കോടതി ഉന്നയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഇ.ഡിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ശിവശങ്കർ രേഖാമൂലം കോടതിയില്‍ സമർപ്പിച്ചിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി നിർബന്ധിച്ചെന്നും ഇതിന് വിസമ്മതിച്ചതാണ് തൻ്റെ അറസ്റ്റിന് കാരണമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനിൽ തനിക്ക് കൈക്കൂലി ലഭിച്ചുവെന്ന ഇ.ഡി വാദം അടിസ്ഥാനരഹിതമാണ്. ലോക്കറിലെ പണം സംബന്ധിച്ച് ഇ.ഡി ക്ക് രണ്ട് റിപ്പോർട്ടുകളിൽ വ്യത്യസ്ഥ നിലപാടാണുള്ളത്. മൊഴികൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് മാധ്യമ വിചാരണക്ക് അവസരമൊരുക്കുന്നതിലൂടെ കോടതിക്ക് മേൽ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യമെന്നും ശിവശങ്കര്‍ ആരോപിച്ചിരുന്നു.

ബാഗേജ് വിട്ടു കൊടുക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ താന്‍ വിളിച്ചിട്ടില്ലെന്നും സ്വപ്നയും വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്‍റെ പൂര്‍ണരൂപം പരിശോധിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഇ.ഡിയും കോടതിയിൽ വിശദീകരണം നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയായ ശിവശങ്കർ റിമാന്‍ഡിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.