എറണാകുളം: നാടിന്‍റെ ആശ്വാസമായിരുന്ന കോലഞ്ചേരി തോന്നിക്ക താണിക്കാമറ്റം ചിറ നാശത്തിന്‍റെ വക്കിൽ. അരനൂറ്റാണ്ടിലേറെയായി നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താതിരുന്ന ചിറയിൽ അഞ്ച് വർഷങ്ങൾക്ക് മുൻപ് ജില്ല കലക്‌ടറുടെ 'എന്‍റെ കുളം എറണാകുളം' പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചെങ്കിലും പിന്നീട് ചിറയുടെ സംരക്ഷണം നിലച്ചിരുന്നു. പായലും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയാണ് ഇപ്പോൾ.
ചിറയുടെ വശങ്ങളിലെ സംരക്ഷണഭിത്തികൾ ഏതുനേരം വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. നിരവധി ആളുകൾ ഉപയോഗിച്ചിരുന്ന ചിറയുടെ അപകടാവസ്ഥ പരിഹരിക്കണമെന്നും, നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ ചിറയുടെ നവീകരണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.