ETV Bharat / city

സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്രമഴയ്‌ക്ക്‌ സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

rain updates  Kerala rain updates  സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്രമഴയ്ക്ക് സാധ്യത  കേരളത്തിൽ കനത്ത മഴക്ക് സാധ്യത  കേരളത്തിൽ മഴ മുന്നറിയിപ്പ്  സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്രമഴയ്ക്ക് സാധ്യത  കേരളത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട്  Yellow alert in kerala
സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
author img

By

Published : Jul 31, 2022, 4:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച(04.08.2022) വരെ തീവ്രമഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന്(31.07.2022) പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് മഴ കനക്കാന്‍ കാരണം. തെലങ്കാന - തമിഴ്‌നാട് തീരങ്ങള്‍ക്ക് സമീപം വടക്ക് തെക്ക് ദിശയിലേക്കാണ് ഇതിന്‍റെ പ്രഭാവമെങ്കിലും സംസ്ഥാനത്തും മഴ തീവ്രമാകും.

വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും തീരദേശത്തും മലയോര മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.