കൊച്ചി: അച്ഛനൊപ്പം ശബരിമല ദർശനത്തിന് ഒൻപത് വയസുകാരിക്ക് കേരള ഹൈക്കോടതി അനുമതി നല്‍കി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോടതി പുറപ്പെടുവിച്ച സമാന ഉത്തരവിന്‍റെ ചുവടുപിടിച്ചാണ് പുതിയ വിധി. വാക്‌സിൻ എടുത്തവർക്കൊപ്പം കുട്ടികൾക്ക് എല്ലാ കാര്യങ്ങൾക്കും പങ്കെടുക്കാമെന്ന് ഓഗസ്റ്റ് നാലിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കൊവിഡ് പ്രോട്ടോക്കോളും ഹൈക്കോടതി പരിഗണിച്ചു.
read more: കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ
ഓഗസ്റ്റ് 23ന് ശബരിമല ദർശനത്തിന് അച്ഛനൊപ്പം പോകാൻ അനുവദിക്കണമെന്നാണ് ഒൻപത് വയസുകാരി ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പത്ത് വയസ് ആകുന്നതിന് മുൻപ് ശബരിമലയില്‍ പോകാൻ പെൺകുട്ടി ആഗ്രഹിക്കുന്നതായും അല്ലാത്ത പക്ഷം നാല്‍പത് വർഷം കഴിഞ്ഞ് മാത്രമേ ശബരിമലയില്‍ പോകാൻ കഴിയൂ എന്നും പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 23ന് ശബരിമല ദർശനത്തിന് അച്ഛനൊപ്പം പോകാൻ കുട്ടിയെ അനുവദിക്കുന്നതായി ഹൈക്കോടതി പറഞ്ഞു.
read more: ടി20 ലോകകപ്പ്; ഇന്ത്യ -പാക് പോരാട്ടം ഒക്‌ടോബർ 24 ന്