എറണാകുളം : പുതുച്ചേരിയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടില്‍. ആദ്യ രണ്ട് മത്സരങ്ങളിലും നേടിയ തകർപ്പൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം മത്സരത്തിനിറങ്ങിയത്. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബിയിൽ ഞായറാഴ്‌ച നടന്ന യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ സമനില നേടിയാൽ പോലും കേരളത്തിന് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുമായിരുന്നു.
21-ാം മിനിറ്റിൽ പെനാൽറ്റി നേടി നിജോ ഗിൽബർട്ട് കേരളത്തിനായി ആദ്യ ലീഡ് നേടി. വൈകാതെ അർജുൻ ജയരാജിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. 39-ാം മിനിറ്റിൽ അൻസൺ സി ആന്‍റോയിലൂടെ പുതുച്ചേരി തിരിച്ചടിച്ചു. 55-ാം മിനിറ്റിൽ നൗഫലും അടുത്ത രണ്ട് മിനിറ്റിനുള്ളിൽ ബുജൈറും ഗോൾ വല കുലുക്കിയതോടെ ഗോൾ നില 4-1.
READ MORE: 'ടീം സര്‍വ സജ്ജം, സന്തോഷ് ട്രോഫി നേടാനായാല്‍ അഭിമാനം': കേരള കോച്ച് ബിനോ ജോർജ് ഇ ടി.വി. ഭാരതിനോട്
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയന്‍റുകളുമായാണ് കേരളം ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ അഞ്ച് ഗോളുകൾക്കും രണ്ടാം മത്സരത്തിൽ ആൻഡമാനെ ഒമ്പത് ഗോളുകൾക്കുമാണ് കേരളം പരാജയപ്പെടുത്തിയത്.