ETV Bharat / city

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും - KARUVANNUR COOPERATIVE BANK FRAUD CASE

സർക്കാർ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നൽകുകയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

karuvannur bank fraud  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  കരുവന്നൂർ തട്ടിപ്പിൽ പണം ഒക്ടോബർ 15 മുതൽ നൽകും  government will refund money to investors  കേരള ബാങ്ക്  കരുവന്നൂർ നിക്ഷേപകർക്ക് പണം നൽകും  KARUVANNUR COOPERATIVE BANK FRAUD CASE  KARUVANNUR BANK FRAUD CASE HIGH COURT
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും
author img

By

Published : Sep 29, 2022, 8:37 AM IST

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ തയ്യാറാക്കിയ സ്‌കീം പ്രകാരമാണ് പണം തിരികെ നൽകുക. നിക്ഷേപം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കേരള ബാങ്കിൽ നിന്നുടക്കം വായ്‌പ എടുത്ത് പണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനായി 400 കോടി രൂപ ആവശ്യമായി വരുമെന്നും അറിയിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യക്കാർക്ക് പണം നൽകിയതിനു ശേഷം വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയും സർക്കാരിനോട് നേരത്തെ നിർദേശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.