ETV Bharat / city

കാറിന് മുകളിലിരുന്ന് റോഡ് ഷോ; നിശാപാര്‍ട്ടിയിലെ വിവാദ നായകനെതിരെ വീണ്ടും കേസ് - നിശാപാര്‍ട്ടി

പുതുതായി വാങ്ങിയ ഒരു കോടി രൂപ വിലയുള്ള തുറന്ന ബെൻസ് കാറിന്‍റെ മുകളിൽ കയറിയിരുന്ന് പുതിയതായി വാങ്ങിയ ആറ് ടോറസുകളുടെ അകമ്പടിയോടെയായിരുന്നു കോതമംഗലം ടൗണിൽ റോഡ് ഷോ

idukki business man  idukki business man road show  റോഡ് ഷോ  ശാന്തൻപാറ  നിശാപാര്‍ട്ടി  റോയി
നിശാപാര്‍ട്ടിക്ക് പിന്നാലെ കാറിന് മുകളിലിരുന്ന് റോഡ് ഷോ; ഇടുക്കി വ്യവസായിക്കെതിരെ വീണ്ടും കേസ്
author img

By

Published : Jul 28, 2020, 5:24 PM IST

Updated : Jul 28, 2020, 5:31 PM IST

എറണാകുളം: ഇടുക്കിയില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച് വിവാദത്തിലായ തണ്ണിക്കോട് ഗ്രൂപ് ചെയര്‍മാന്‍ റോയി കുര്യനെതിരെ വീണ്ടും കേസ്. തുറന്ന ബെൻസ് കാറിന്‍റെ മുകളിലിരുന്ന് ടോറസുകളുടെ അകമ്പടിയോടെ ടൗണിൽ റോഡ് ഷോ നടത്തിയ ക്രഷർ ഉടമക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തു.

നിശാപാര്‍ട്ടിക്ക് പിന്നാലെ കാറിന് മുകളിലിരുന്ന് റോഡ് ഷോ; ഇടുക്കി വ്യവസായിക്കെതിരെ വീണ്ടും കേസ്

പുതുതായി വാങ്ങിയ ഒരു കോടി രൂപ വിലയുള്ള തുറന്ന ബെൻസ് കാറിന്‍റെ മുകളിൽ കയറിയിരുന്ന് പുതിയതായി വാങ്ങിയ ആറ് ടോറസുകളുടെ അകമ്പടിയോടെയായിരുന്നു കോതമംഗലം ടൗണിൽ റോയി കുര്യൻ റോഡ് ഷോ നടത്തിയത്. അനുമതിയില്ലാതെ ക്രഷര്‍ യൂണിറ്റ് ആരംഭിച്ച സംഭവത്തില്‍ നിയമ നടപടികള്‍ നേരിടുന്നതിനിടയിലാണ് വീണ്ടും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റോയി കുര്യന്‍റെ റോഡ് ഷോ. നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ യാതൊരു ആവശ്യമില്ലാതെ നടത്തിയ റോഡ് ഷോ നാട്ടുകാർ അധികൃതരെ വിളിച്ചറിയിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെട്ടത്. റോഡ് ഷോ നടത്തിയ കാർ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗതാഗത തടസം ഉണ്ടാക്കി അനുമതി ഇല്ലാതെ റോഡ് ഷോ നടത്തിയതിന് ഇയാളുടെ പേരിൽ നിയനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Last Updated : Jul 28, 2020, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.