എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതി കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാർ ഉൾപ്പെടുന്നതാണ് മെഡിക്കൽ ബോർഡ്. വിജിലൻസ് കോടതിയാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ഡിഎംഒക്ക് നിർദേശം നൽകിയത്. തിങ്കളാഴ്ച മെഡിക്കൽ സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
വി.കെ ഇബ്രാഹിം കുഞ്ഞിനെ മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും - പാലാരിവട്ടം അഴിമതി
വിജിലൻസ് കോടതിയാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ഡിഎംഒക്ക് നിർദേശം നൽകിയത്.