എറണാകുളം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് മലയാറ്റൂരിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ പതിനാലാം വാർഡിലെ ശാന്തിപുരത്ത് പരേതനായ വർഗീസിൻ്റെ വീടിൻ്റെ പിൻഭാഗമാണ് പൂർണമായും തകർന്നത്.
ALSO READ : ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ
രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന്‍റെ മുൻഭാഗം ഇടിഞ്ഞ് വീഴാറായ രീതിയിലാണ് നിൽക്കുന്നത്. വീടിനോട് ചേർന്നുള്ള മറ്റൊരു ഓടുമേഞ്ഞ വീടും ഭാഗികമായി തകർന്നു.