ETV Bharat / city

ഹോമിയോ കൊവിഡ് പ്രതിരോധ മരുന്നിന് ആവശ്യക്കാരേറുന്നു - കൊവിഡ് മരുന്ന്

മൂന്ന് ദിവസം ഓരോ ഗുളിക കഴിച്ചാൽ ഒരു കോഴ്സ് പൂർത്തിയാകുന്ന തരത്തിലാണ് ഹോമിയോ പ്രതിരോധ മരുന്നിന്‍റെ രീതി. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് ഒരു കോഴ്സ് പൂർത്തിയാക്കിയ വ്യക്തിക്ക് 30 ദിവസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്നാണ് ഹോമിയോ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.

Homeopathic medicines Homeopathic covid medicines covid medicine കൊവിഡ് മരുന്ന് ഹോമിയോ മരുന്ന്
ഹോമിയോ കൊവിഡ് പ്രതിരോധ മരുന്നിന് ആവശ്യക്കാരേറുന്നു
author img

By

Published : Jul 22, 2020, 8:48 PM IST

എറണാകുളം: കൊവിഡ് പ്രതിരോധ മരുന്ന് വാങ്ങുവാൻ ഹോമിയോ ആശുപത്രികളിൽ തിരക്ക്. കൊവിഡ് സമ്പർക്ക രോഗവ്യാപനം ഉണ്ടായതിനെ തുടർന്നാണ് ജനങ്ങൾ ഹോമിയോ പ്രതിരോധ മരുന്നിലേക്ക് തിരിഞ്ഞത്. ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിപ്പിച്ചു കൊണ്ട് കൊവിഡിനെ പ്രതിരോധിക്കുവാൻ ഹോമിയോ മരുന്നുകള്‍ക്ക് കഴിയുമെന്ന പ്രചാരണമാണ് കൂടുതൽ പേർ പ്രതിരോധ മരുന്നിനായി ഹോമിയോ ആശുപത്രികളെ സമീപിക്കുവാൻ കാരണം.

ഹോമിയോ കൊവിഡ് പ്രതിരോധ മരുന്നിന് ആവശ്യക്കാരേറുന്നു

കേരളത്തിൽ കൊവിഡ് സമ്പർക്ക രോഗസാധ്യതയുള്ള പലപ്രദേശങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ നൽകിയ ഹോമിയോ പ്രതിരോധ മരുന്നുകൾ ഫലം കണ്ടിരുന്നു. പാർശ്വഫലങ്ങൾ ഇല്ലെന്നതും ചിലവ് കുറവാണെന്നതുമാണ് ഹോമിയോ പ്രതിരോധ മരുന്ന് കഴിക്കുവാൻ ആളുകൾക്ക് പ്രചോദനമാകുന്നത്. മൂന്ന് ദിവസം ഓരോ ഗുളിക കഴിച്ചാൽ ഒരു കോഴ്സ് പൂർത്തിയാകുന്ന തരത്തിലാണ് ഹോമിയോ പ്രതിരോധ മരുന്നിന്‍റെ രീതി. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് ഒരു കോഴ്സ് പൂർത്തിയാക്കിയ വ്യക്തിക്ക് 30 ദിവസം വരെ പ്രതിരോധശേഷി നിലനിൽക്കുമെന്നാണ് ഹോമിയോ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.

ഒരു മാസം കഴിയുമ്പോൾ വീണ്ടും ഒരു മൂന്ന് ദിവസത്തെ കോഴ്സ് മരുന്ന് കൂടി കഴിച്ചാൽ മതിയാകും. കൊവിഡ് പ്രതിരോധ മരുന്ന് ചർച്ചയായതോടെ മുൻപ് ഉണ്ടായിരുന്നതിനെക്കാൾ ഏറെ രോഗികളാണ് ഇപ്പോൾ ആശുപത്രിയിൽ എത്തുന്നതെന്നും ഏറെ പേരും പ്രതിരോധ മരുന്നാണ് ആവശ്യപ്പെടുന്നതെന്നും കോതമംഗലം താലൂക്കിലെ വാരപ്പെട്ടി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സജിത ആർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.