ETV Bharat / city

നാടാർ സംവരണം : സർക്കാർ അപ്പീൽ തള്ളി ഡിവിഷൻ ബഞ്ച് - single bench order in Nadar reservation

കേസ് പരിഗണിക്കുന്ന സിംഗിൾ ബഞ്ചിനെ തന്നെ സമീപിക്കാൻ സർക്കാരിനോട് നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്

നാടാർ സംവരണം  ക്രൈസ്‌തവ നാടാർ സംവരണം  സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഡിവിഷൻ ബെഞ്ച്  നടപടി സുപ്രീം കോടതി വിധി ഉദ്ദരിച്ച്  സുപ്രീം കോടതി മാറാത്ത കേസ്  കേരളത്തിലെ ഒബിസി സംവരണം  ഹൈക്കോടതി വാർത്ത  സംവരണ ഹൈക്കോടതി വാർത്ത  കേരളത്തിലെ ഒബിസി സംവരണം  Court asked the government to approach the single bench  Nadar christian reservation  single bench order  Nadar reservation news  Nadar reservation news  single bench interim order on Nadar reservation  single bench order in Nadar reservation  interim order of single bench
നാടാർ സംവരണം; സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ സർക്കാരിനോട് ഹൈക്കോടതി
author img

By

Published : Aug 25, 2021, 5:36 PM IST

Updated : Aug 25, 2021, 7:07 PM IST

എറണാകുളം : ക്രൈസ്‌തവ നാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ തള്ളി ഡിവിഷൻ ബഞ്ച്. കേസ് പരിഗണിക്കുന്ന സിംഗിൾ ബഞ്ചിനെ തന്നെ സമീപിക്കാൻ നിര്‍ദേശിച്ചാണ് നടപടി.

സർക്കാർ ഭാഗം കൂടി സിംഗിൾ ബഞ്ച് കേൾക്കണം. സിംഗിൾ ബഞ്ചിൻ്റേത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും അതേ സമയം ഇടക്കാല ഉത്തരവിൽ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ഇടക്കാല ഉത്തരവിൽ ഇടപെടാതെ ഡിവിഷൻ ബഞ്ച്

സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല. നാടാർ ക്രൈസ്‌തവ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം.

സംവരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്

ക്രൈസ്‌തവ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഓഗസ്റ്റ് ആറിന് ഹൈക്കോടതി റദ്ദാക്കിയത്.

സർക്കാരിന്‍റെ ഉത്തരവ് നിയമപരമല്ലെന്നാണ് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയത്. മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്‍റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ സുപ്രീം കോടതി വിധിക്ക് മുമ്പുള്ള പട്ടിക നിലനില്‍ക്കുമെന്നാണ് സർക്കാരിന്‍റെ നിലപാട്.

READ MORE: ക്രിസ്ത്യൻ നാടാർ സംവരണം റദ്ദാക്കിയ ഉത്തരവ് : ഹൈക്കോടതിയില്‍ അപ്പീൽ നൽകി സർക്കാർ

സുപ്രീം കോടതിയുടെ പ്രസ്‌തുത വിധിയിൽ തന്നെ ഈ കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു. ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാരമുള്ളതെന്നും സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

READ MORE:ക്രൈസ്തവ നാടാർ സംവരണം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേയില്ല

Last Updated : Aug 25, 2021, 7:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.