ETV Bharat / city

ഡാമുകളിലെ ജലനിരപ്പ്; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരും വൈദ്യുത ബോർഡും കോടതിയെ അറിയിച്ചത്.

Dam issue HC Dam issue appeal അണക്കെട്ട് പ്രശ്നം അണക്കെട്ട് ജലനിരപ്പ്
Dam
author img

By

Published : Jun 5, 2020, 11:46 AM IST

കൊച്ചി: അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഡാമുകളുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് കോടതിയിൽ വിശദീകരണം നല്‍കും.
അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്കക്ക് കാരണമാകുന്നുവെന്ന ഹർജി പരിഗണിച്ച് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതു താല്‍പര്യ ഹർജിയായി ഡിവിഷണൽ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

പല അണക്കെട്ടുകളിലും ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണുള്ളത്. വൈദ്യുതോല്‍പ്പാദനവും കുറവാണ്. സാധാരണ കാലവർഷമുണ്ടായാലും പ്രളയ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി കോടതി ഇടപെടൽ ആവശ്യമാണെന്നുമാണ് കത്തിൽ സൂചിപ്പിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയെയും ജലവിഭവ വകുപ്പിനെയും കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടിരുന്നു.

കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരും വൈദ്യുത ബോർഡും കോടതിയെ അറിയിച്ചത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കിയെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ഈ കാര്യങ്ങൾ വിശദീകരിച്ചാണ് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്ങ്മൂലം സമർപ്പിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.