എറണാകുളം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ച ദിവസം അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്. അനിൽ നമ്പ്യാരുമായി ദീർഘകാലത്തെ സൗഹൃദമുണ്ടന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ദുബായിലെ അദ്ദേഹവുമായി ബന്ധപെട്ട പ്രശ്നങ്ങൾ പരിഹരിച്ചു നൽകിയിരുന്നു.
സ്വർണം കടത്തിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ കത്ത് ഹാജരാക്കിയാല്‍ ഈ കേസിൽ നിന്നും രക്ഷപെടാമെന്ന് അനിൽ നമ്പ്യാർ ഉപദേശിച്ചിരുന്നു. ഇതിന്‍റെ കരട് തയാറാക്കാൻ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. ഇതിനിടെ സ്വർണക്കടത്തിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നു തുടങ്ങി. തുടർന്ന് താൻ ഒളിവിൽ പോയതായും സ്വപ്ന മൊഴി നൽകിയതായാണ് വിവരം. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തുനതിന് വേണ്ടിയാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.