എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 320 രൂപ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,740 രൂപയും പവന് 37,920 രൂപയുമായി.
കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വര്‍ധനവുണ്ടായത്. ബുധനാഴ്ച ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമായിരുന്നു. ഡോളറിൻെറ മൂല്യം കുത്തനെ ഉയര്‍ന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില ഇടിയാൻ കാരണമായത്.
പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.