തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയും കൂട്ടി.
ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ 104.79 രൂപയും ചെന്നൈയില്‍ 102.10 രൂപയും മുംബൈയില്‍ 110.75 രൂപയും കൊല്‍ക്കത്തയില്‍ 105.43 രൂപയുമാണ്. മുംബൈയില്‍ ഡീസല്‍ വില 101.40 രൂപയിലെത്തി. ചെന്നൈയില്‍ 97.93, ഡല്‍ഹിയില്‍ 93.52, കൊല്‍ക്കത്തയില്‍ 96.63 എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ :
ഒരു ലിറ്ററിനുള്ള വില
- തിരുവനന്തപുരം
പെട്രോള്‍ 107.41 രൂപ
ഡീസല്‍ 100.94 രൂപ
- കൊച്ചി
പെട്രോള്‍ 105.45 രൂപ
ഡീസല്‍ 99.04 രൂപ
- കോഴിക്കോട്
പെട്രോള്‍ 105.57 രൂപ
ഡീസല്‍ 99.26 രൂപ
Also read: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി