ETV Bharat / city

10 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കും; മുഖ്യമന്ത്രി - ഇവോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019

ഇ വോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019 കൊച്ചിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

2022 ഓടെ 10 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കും ; മുഖ്യമന്ത്രി
author img

By

Published : Jun 29, 2019, 7:52 PM IST

Updated : Jun 29, 2019, 9:20 PM IST

കൊച്ചി : വൈദ്യുത ഗതാഗത നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 2022 ഓടെ സംസ്ഥാനത്ത് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങൾ, 50000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവോൾവ് ഇ-മൊബിലിറ്റി കോൺഫറൻസ് ആന്‍റ് എക്സ്പോ 2019 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

10 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കും; മുഖ്യമന്ത്രി

ആറ് നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസ്സുകളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിന്‍റെ ഭാഗമായി സിഎൻജി എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടെന്നും കൊച്ചിയിൽ തന്നെ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വൈദ്യുത വാഹന നിർമാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ്‌യു ആണ് കെഎഎൽ. കെഎസ്ആർടിസിക്ക് വേണ്ടി 3000 ഇ-ബസുകളും നിർമിക്കും. ഇ-ബസ് നിർമാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിങ് സ്റ്റേഷന്‍റെ വെർച്വൽ ഉദ്ഘാടനവും തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്‍റര്‍ ഓഫ് എക്സലൻസിന്‍റെ ലോഞ്ചിങും മുഖ്യമന്ത്രി നിർവഹിച്ചു.

Intro:

Body:വൈദ്യുതി ഗതാഗത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ഓടെ പത്തുലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2 ലക്ഷം ഇരുചക്രവാഹനങ്ങൾ, അമ്പതിനായിരം മുച്ചക്ര വാഹനങ്ങൾ, ആയിരം ചരക്ക് വാഹനങ്ങൾ, 3000 ബസ്സുകൾ, നൂറ് റിപ്പോർട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവോൾവ് - ഇ മൊബിലിറ്റി കോൺഫറൻസ് ആൻഡ് എക്സ്പോ 2019 ന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

bite

ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ആരംഭിച്ച ചാർജിങ് സ്റ്റേഷന്റെ വെർച്വൽ ഉദ്ഘാടനവും, തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെൻറർ ഓഫ് എക്സലൻസിന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാ പത്രങ്ങളും ചടങ്ങിൽ കൈമാറി.

hold

ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസ്സുകളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു. വിധി പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിൻറെ ഭാഗമായി സിഎൻജി എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടെന്നും, കൊച്ചിയിൽ തന്നെ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

bite

വൈദ്യുത വാഹനരംഗത്ത് നിക്ഷേപകർക്ക് വലിയ സാധ്യതയാണുള്ളത്. വൈദ്യുത വാഹനം നിർമ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 8000 വൈദ്യുതി ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പി എസ് യു ആണ് കെ എ എൽ. കെഎസ്ആർടിസിക്കു വേണ്ടി 3000 ഇ ബസ്സുകളും നിർമിക്കും. ഈ ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യത്തെ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat
Kochi

Conclusion:
Last Updated : Jun 29, 2019, 9:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.