കൊച്ചി: പൊലീസിനും എസ്എഫ്ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഞാറയ്ക്കൽ സിഐ.മുരളിയെ സസ്പെൻറ് ചെയ്യുന്നത് വരെ സിപിഐ സമരം തുടരുമെന്നും ഫാസിസം നടപ്പാക്കുന്ന വിദ്യാർഥി സംഘടന കേരളത്തിനാവശ്യമില്ലെന്നും പി.രാജു പറഞ്ഞു. കൊച്ചിയിൽ ഐ.ജി ഓഫീസിലേക്ക് സിപിഐ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണ്ടാ മാഫിയാ മയക്കുമരുന്ന് സംഘങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്ന പൊലീസുകാരനാണ് ഞാറയ്ക്കൽ സി.ഐ മുരളി. സി.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐ.ജി ഓഫീസിനു മുന്നിൽ പന്തൽ കെട്ടി സമരമാരംഭിക്കുമെന്നും പി.രാജു പറഞ്ഞു. എസ്എഫ്ഐ മർദനത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മൊഴിയെടുക്കുന്നതിന് പകരം മർദിച്ച ഗുണ്ടകളുടെ തോളിൽ കയ്യിട്ട് നടക്കുകയാണ് സി.ഐ ചെയ്തത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാൻ സംഘടന തയ്യാറാവണമെന്നും പി.രാജു ആവശ്യപ്പെട്ടു.
ഞാറയ്ക്കൽ സിഐക്കെതിരെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി - police and SFI
"പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാണം" - പി രാജു (സിപിഐ ജില്ലാ സെക്രട്ടറി, എറണാകുളം)
കൊച്ചി: പൊലീസിനും എസ്എഫ്ഐക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഞാറയ്ക്കൽ സിഐ.മുരളിയെ സസ്പെൻറ് ചെയ്യുന്നത് വരെ സിപിഐ സമരം തുടരുമെന്നും ഫാസിസം നടപ്പാക്കുന്ന വിദ്യാർഥി സംഘടന കേരളത്തിനാവശ്യമില്ലെന്നും പി.രാജു പറഞ്ഞു. കൊച്ചിയിൽ ഐ.ജി ഓഫീസിലേക്ക് സിപിഐ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണ്ടാ മാഫിയാ മയക്കുമരുന്ന് സംഘങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്ന പൊലീസുകാരനാണ് ഞാറയ്ക്കൽ സി.ഐ മുരളി. സി.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐ.ജി ഓഫീസിനു മുന്നിൽ പന്തൽ കെട്ടി സമരമാരംഭിക്കുമെന്നും പി.രാജു പറഞ്ഞു. എസ്എഫ്ഐ മർദനത്തിൽ പരിക്കേറ്റ എഐഎസ്എഫ് പ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മൊഴിയെടുക്കുന്നതിന് പകരം മർദിച്ച ഗുണ്ടകളുടെ തോളിൽ കയ്യിട്ട് നടക്കുകയാണ് സി.ഐ ചെയ്തത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാൻ സംഘടന തയ്യാറാവണമെന്നും പി.രാജു ആവശ്യപ്പെട്ടു.
ഞാറയ്ക്കൽ സി.ഐ.മുരളിയെ സസ്പെൻറ് ചെയ്യുന്നത് വരെ സി.പി.ഐ സമരം തുടരും. ഫാസിസം നടപ്പാക്കുന്ന വിദ്യാർത്ഥി സംഘടന കേരളത്തിനാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ സി.പി.ഐ, ഐ.ജി.ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.രാജു
ഗുണ്ടാ മാഫിയാ മയക്കുമരുന്ന് സംഘക്കൾക്കും സംരക്ഷണം നൽകുന്ന പോലീസുകാരനാണ് ഞാറയ്ക്കൽ സി.ഐ മുരളി. അയാൾ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയോ, സംസ്ഥാന കമ്മിറ്റി അംഗമോ ആരായാലും പോലീസ് ആയാൽ ആ നിലയിൻ പ്രവർത്തിക്കണം.സി.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഐ.ജി.ഓഫീസിനു മുന്നിൽ പന്തൽ കെട്ടി സമരമാരംഭിക്കുമെന്നും പി.രാജു പറഞ്ഞു ( ബൈറ്റ് )
എസ്.എഫ്.ഐ മർദ്ദനത്തിൽ പരുക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മൊഴിയെടുക്കുന്നതിന് പകരം മർദിച്ച ഗുണ്ടകളുടെ തോളിൽ കയ്യിട്ട് നടക്കുകയാണ് സി.ഐ ചെയ്തു. കഞ്ചാവ് മാഫിയയിൽ പെട്ട ഗുണ്ടകളെ ഇറക്കി എ.ഐ.വൈ .എഫ് പ്രവർത്തകരെ അപായപെടുത്താൻ ശ്രമിച്ചെന്നും ഇതിന് സി.ഐ കൂട്ടുനിന്നുവെന്നും പി.രാജു ആരോപിച്ചു.തങ്ങൾക്ക് സ്വാധീനമുള്ള കാമ്പസിൽ മറ്റു സംഘടനകൾ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നത് എസ്.എഫ്.ഐ എന്തിനാണ് എതിർക്കുന്നത്. ഫാസിസം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സംഘടന കേരളത്തിനാവശ്യമില്ലെന്നും പി.രാജു തുറന്നടിച്ചു (ബൈറ്റ് )
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സി.ഐ മുരളിയെ പുറത്താക്കാൻ ആ സംഘടന തയ്യാറാവണമെന്നും പി.രാജു ആവശ്യപ്പെട്ടു
Etv Bharat
KochiConclusion: