നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നതും കഞ്ചാവ് വേട്ടയും ഇന്ന് വാർത്തയേ അല്ല. 2017ൽ 300 കോടിയുടെ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത സ്ഥാനത്ത് ഇപ്പോൾ 650 കോടിയാണ് കണക്ക്. പ്രായ പൂർത്തിയാകാർത്തവർക്ക് കഞ്ചാവ് വിതരണം നടത്തുന്ന കേസുകൾ 2017നെ അപേക്ഷിച്ച് കൂടി. 3067ൽ നിന്ന് ഈ വർഷം 2474 ആയി കുറയ്ക്കാൻ എക്സൈസ് വകുപ്പിന് സാധിച്ചു.
മലയാളികളുടെ ആഘോഷ മദ്യപാനം പ്രസക്തമാണ് കാണം വിറ്റും ഓണം ഉണ്ടിരുന്ന മലയാളികൾ ഇന്ന് കാണം വിറ്റ് കുടിക്കുന്നത് മദ്യമാണ്, ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര കാലത്ത് 1736.025 ലിറ്റർ വ്യാജ മദ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. 990 പേർക്കെതുിരെ ഇതിൽ കേസെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ഹൈടെക്ക് രീതി അവലംബിച്ചാണ് ഇപ്പോൾ ബൈക്കിലെ മാല മോഷണം. ബൈക്കിലെ രൂപ മാറ്റവും 4000 ഹെൽമറ്റും നമ്പർ പ്ലേറ്റിലെ പൊടിക്കൈയ്യുമൊക്കെ അതിലെ രീതികളാണ്. ഇതൊക്കെയാണ് പൊതുവിൽ അന്വേഷണ സംഘത്തിനും തലവേദനയാകുന്നത്. എന്നാൽ ചില പ്രത്യേക ബൈക്കുകൾ മാത്രം നിരീക്ഷിക്കാൻ തുടങ്ങിയതോടെ അന്വേഷണത്തിന്റെ വഴി പെട്ടെന്ന് തെളിഞ്ഞു. തുടരെ പരിശോധനയും അന്വേഷണവും നടത്തി ഇത്തരം ചില വാഹനം തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഉടമകളറിയാതെ ഇവയിൺ ജിപിഎസ് ഘടിപ്പിച്ചാണ് അന്വേഷണം നടത്തിയത്.
ഡിവൈ എസ് പി സന്തോഷിന്റെ നേതൃത്വത്തിൺ അങ്ങനെ ആ ഉദ്യമം വിജയകരമായി പൂർത്തിയാക്കി. തുടർച്ചയായി വാഹന മോഷണം നടത്തിയിരുന്ന ചെറുപ്പക്കാരൻ പൊലീസ് പിടിയിലായി. ഈ വഴിക്ക് പ്രചോദനം നൽകിയതാകട്ടെ ഹിന്ദി സിനിമകളും. ബൈക്ക് റേസേഴ്സിന്റെ മാസ്ക്കും സുരക്ഷയ്ക്കായി കാലിൺ പാഡ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങളുിം ഉപയോഗിക്കുന്നുണ്ട് ഇവർ. ബൈക്കിലെ അനുബന്ധ ഉപകരണങ്ങൾ മോഷണത്തിന് ശേഷം ഇളക്കി മാറ്റും. മാത്രമല്ല ഈ ബൈക്കുകൾ പരമാവധി മറ്റ് ഉപയോഗങ്ങൾക്കായി പുറത്തിറക്കില്ല. മോഷ്ടിക്കുന്ന മാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെക്കുകയാണ് രീതി. ഏതായാലും പൊലിസിന് ഇപ്പോഴും ബൈക്കിലെ മാല മോഷണം ഒരു തലവേദനയാണ്.