എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള പ്രോസിക്യൂഷന്‍ വാദത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ പുറത്ത്.
Dileep conspiracy case: ഒരു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ ഇരകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന മുന്‍കാല വിധികള്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ചുണ്ടിക്കാട്ടി. ഒരു തരത്തിലുള്ള സംരക്ഷണത്തിനും പ്രതികള്‍ അര്‍ഹരല്ലെന്ന് ഡിജിപി പറഞ്ഞു.
പ്രതികളുടെ നിസ്സഹകരണം മൂലം അന്വേഷണം നിലച്ചിരിക്കുകയാണ്. പ്രതികളെ കസ്‌റ്റഡിയിൽ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ. പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌താൽ മാത്രമേ വസ്‌തുതകൾ ശേഖരിക്കാൻ ആകൂവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പ്രതികളെ നേരത്തെ തന്നെ കസ്‌റ്റഡിയിൽ കിട്ടേണ്ടതായിരുന്നു. ചെറിയ വൈരുദ്ധ്യങ്ങൾ മുൻനിർത്തി ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കരുത്. ഒരു ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രതികരണം കൂടി കണക്കിലെടുക്കണം.
ദിലീപ് ഉന്നത ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തീരുമാനം എടുത്തു എന്നത് വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് പറഞ്ഞു. എ വി ജോർജിനും സന്ധ്യയ്ക്കും രണ്ട് പൂട്ടുകൾ മാറ്റി വച്ചിട്ടുണ്ടെന്നും അനൂപിനോട് ദിലീപ് പറഞ്ഞതിന് തെളിവുണ്ട്.
മുൻകൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്‌ടപ്പെടും, ഈ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ജാമ്യം നൽകിയാൽ പ്രതികൾ അന്വേഷണം അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Also Read: 'ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുണ്ട്, ദിലീപ് ജാമ്യത്തിന് അര്‍ഹനല്ല' ; എതിർത്ത് പ്രോസിക്യൂഷൻ
ആരോപണം വന്നയുടൻ പ്രതികൾ ഫോണുകൾ മാറ്റി. കോടതിയിൽ അൺ ലോക്ക് പാറ്റേൺ മാറ്റാൻ പോലും പ്രതികൾ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. ഫോണുകൾ സറണ്ടർ ചെയ്‌തപ്പോൾ വൈകുന്നേരം വരെ അൺലോക്ക് പാറ്റേണുകൾ നൽകാൻ അവർ വിസമ്മതിച്ചു. ഇത്തരത്തില്‍ കേസ് നീട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായി ദിലീപിനെതിരെ ആലുവയിലെ വ്യവസായി സലീമിന്‍റെ മൊഴിയുമുണ്ട്. സലീമിനെ ദിലീപും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 'സാര്‍ കുടുംബത്തോടെ ജീവിക്കുകയാണല്ലോ എന്ന്' ദിലീപ് ചോദിച്ചത് ഭീഷണിയാണ്.
എം ജി റോഡില്‍ ഫ്‌ളാറ്റില്‍ ഗൂഢാലോചന നടന്നതിന്‍റെ ഓഡിയോ വീഡിയോ തെളിവുകള്‍ ഉണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍, തെളിവുകള്‍ ഇല്ലെന്നും സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.