എറണാകുളം: കൊച്ചിയിൽ മുന്‍ മിസ് കേരളയടക്കം (Death of two Kerala models) മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ റോയി ജെ വയലാട്ടിനെയും നമ്പർ 18 ഹോട്ടലിലെ അഞ്ച് ജീവനക്കാരെയും വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും (No18 Hotel owner). എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. തെളിവുകൾ നശിപ്പിച്ചുവെന്ന കേസിലാണ് (Destroying CCTV footage) ഇവരെ ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തത്. അതേസമയം രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് റോയിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡി.ജെ പാർട്ടി നടന്നതടക്കം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന് മൊഴി നൽകിയ സാഹചര്യത്തിലായിരുന്നു പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇതിലും നിശാ പാർട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം ഈ ദൃശ്യങ്ങൾ ഹോട്ടൽ അധികൃതർ മാറ്റിയെന്ന് പൊലീസിന് മൊഴി ലഭിച്ചിരുന്നു.
ഉടമ പറഞ്ഞത് അനുസരിച്ച് ദൃശ്യങ്ങൾ മാറ്റിയതായാണ് ജീവനക്കാരൻ പൊലീസിനെ അറിയിച്ചത്. അപകടത്തിൽ പെട്ട മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഒഡി കാർ ഡ്രൈവർ സൈജുവിനെ രണ്ടാമതും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അപകടം നടന്നയുടനെ സൈജു ഹോട്ടലുടമയെ വിളിച്ചതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി സൈജു ഹൈക്കോടതിയെ സമീച്ചിട്ടുണ്ട്.
READ MORE: Ansi Kabeer|Anjana Shajan|മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമയടക്കം 6 പേര്‍ അറസ്റ്റില്‍