എറണാകുളം: നായ്‌ക്കളോട് വീണ്ടും ക്രൂരത. പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം പ്രായമുള്ള ഏഴ് നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നതായാണ് മൃഗ സ്നേഹികളുടെ ആരോപണം. തള്ളപ്പട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നിൽ രണ്ട് സ്ത്രീകളാണെന്നാണ് പരാതി.
വീടിന് മുന്നിൽ പ്രസവിച്ചു കിടന്ന പട്ടിക്കു നേരെ ഒരു സ്ത്രീ തീപന്തം കൊളുത്തി എറിഞ്ഞുവെന്നാണ് മൃഗസ്‌നേഹികളുടെ ആരോപണം. പട്ടി കുട്ടികൾ ചത്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏഴ് പട്ടി കുഞ്ഞുങ്ങളാണ് പൊള്ളലേറ്റ് ചത്തത്.
ഒരു കുഞ്ഞിനേയും തള്ളപ്പട്ടിയേയും ദയ സംഘടന പ്രവർത്തകരെത്തിയാണ് രക്ഷപ്പെടുത്തിയത്. ചെവിക്കും വയറിനും പൊള്ളലേറ്റ തള്ളിപ്പട്ടി നിലവിൽ പറവൂർ മൃഗാശുപതിയിൽ ചികിത്സയിലാണ്. ചികിത്സ ശേഷം തള്ളപ്പട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ദയ സംഘടന പ്രവർത്തകർ അറിയിച്ചു.
READ MORE: നായയെ ഓടുന്ന വണ്ടിയില്‍ കെട്ടിവലിച്ച് ക്രൂരത