എറണാകുളം : ട്വന്‍റി 20 പ്രവർത്തകൻ സി.കെ ദീപുവിന്‍റെ മരണത്തെ കിറ്റക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടര്‍ സാബു എം ജേക്കബ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഎം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ, കിറ്റക്‌സ് ഗ്രൂപ്പിന്‍റെ ട്വന്‍റി 20 ക്ക് സംഭവിച്ച പരാജയത്തെ തുടർന്ന് തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ്.
ട്വന്‍റി 20യുടെ ഗ്രാമ പഞ്ചായത്ത് അംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ്, കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളതെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Also read: ദീപുവിന്‍റെ മരണം: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
ദീപുവും പാർട്ടി പ്രവർത്തകരും തമ്മിൽ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഒരു വീട്ടിലെ ലൈറ്റ് അവരുടെ അനുവാദമില്ലാതെ അതിക്രമിച്ചു കയറി അണച്ചതിന്‍റെ പേരിലുണ്ടായിരുന്ന വാക്ക് തർക്കം പരിഹരിച്ചതാണ്.
ദീപുവിന്‍റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ടെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.