ETV Bharat / city

കൊച്ചി വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം; ഇന്ന് മുതല്‍ പകല്‍ സർവീസില്ല - വിമാന സർവീസുകൾ റദ്ദ് ചെയ്‌തു

24 മണിക്കൂർ പ്രവർത്തന സമയം 16 മണിക്കൂറായി ചുരുക്കി

നെടുമ്പാശ്ശേരിയില്‍ റണ്‍വെ നവീകരണം ; ഇന്ന് മുതല്‍ പകല്‍ സർവീസില്ല
author img

By

Published : Nov 19, 2019, 11:55 AM IST

Updated : Nov 20, 2019, 10:09 AM IST

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ പകല്‍ സർവീസുകള്‍ ഉണ്ടാവില്ല. 2020 മാർച്ച് 28 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് മണിവരെ റണ്‍വെ അടച്ചിടും.ഇതോടെ 24 മണിക്കൂർ പ്രവർത്തനസമയം 16 മണിക്കൂറായി ചുരുക്കിയതായി സിയാൽ അറിയിച്ചു. രാവിലെയും വൈകുനേരവും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയവും വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പ് ചെക്ക്-ഇൻ ചെയ്യാം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

cochin airport runway റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സർവീസുകള്‍ വൈകുനേരം ആറ് മുതൽ രാവിലെ പത്ത് വരെയുള്ള സമയത്തേക്ക് പുന:ക്രമീകരിച്ചു വിമാന സർവീസുകൾ റദ്ദ് ചെയ്‌തു cochin airport latest news
കൊച്ചി വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം; ഇന്ന് മുതല്‍ പകല്‍ സർവീസില്ല

അഞ്ച് വിമാന സർവീസുകൾ റദ്ദ് ചെയ്തു. രാജ്യാന്ത വിഭാഗത്തില്‍ സ്പൈസ് ജെറ്റിന്‍റെ മാലദ്വീപ് സര്‍വീസും വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകളുമാണ് റദ്ദാക്കിയത്. ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി അധിക സർവീസുകളുണ്ടെന്നും സിയാല്‍ അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

1999-ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 2009-ലാണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവെക്കുള്ളത്. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവെയ്ക്ക് നിശ്ചിത ഘർഷണം ആവശ്യമാണ് . അതിന് റൺവെയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സർഫസിങ് നടത്തുന്നത്.

Intro:Body:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവെ നവീകരണ പദ്ധതികൾക്ക് നാളെ തുടക്കമാകും. 2020 മാർച്ച് 28 വരെ നീണ്ടുനിൽക്കുന്ന നവീകരണ പ്രവർത്തനങ്ങൾ കാരണം പകൽ സമയങ്ങളിൽ വിമാനസർവീസുകൾ ഉണ്ടാകില്ല. ഇതിന്റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തന സമയം നാളെ മുതൽ 16 മണിക്കൂറായി ചുരുക്കിയിരിക്കുകയാണ് സിയാൽ. രാവിലെയും വൈകീട്ടും കൂടുതൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ച് ചെക്ക്-ഇൻ സമയവും വർധിപ്പിച്ചിട്ടുണ്ട്.

ദിവസവും രാവിലെ പത്തിന് അടയ്ക്കുന്ന വിമാനത്താവള റൺവെ വൈകീട്ട് ആറിനാണ് തുറക്കുന്നത്. ഇതിനാൽ കൂടുതൽ സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുണ്ട്. 5വിമാന സർവീസുകൾ മാത്രമാണ് റദ്ദുചെയ്യപ്പെട്ടതെന്നാണ് സിയാൽ അധികൃതർ അറിയിച്ചിട്ടുള്ളത്.

സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയിട്ടുളളത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ അധീകമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.

ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുൻപും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.

1999-ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി വിമാനത്താവളത്തിൽ 2009-ൽ ആണ് ആദ്യ റൺവെ റീ-സർഫസിങ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവെയ്ക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവെയുടെ മിനുസം കൂടും. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിന് അഭലഷണീയമല്ല. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവെയ്ക്ക് നിശ്ചത തോതിലുള്ള ഘർഷണം ഉണ്ടാകണം. റൺവെയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പുവരുത്താനാണ് റീ-സർഫസിങ് നടത്തുന്നത്. റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. ഇതോടെ റൺവെയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റൺവെ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലയ്ക്കാണ് നവമ്പർ-മാർച്ച് റൺവെ നവീകരണ പ്രവർത്തനത്തിന് സിയാൽ തിരഞ്ഞെടുത്തിട്ടുളളത്.

ETV Bharat
KochiConclusion:
Last Updated : Nov 20, 2019, 10:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.