ETV Bharat / city

വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം - vaccine

കിറ്റെക്‌സ് ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്.

vaccine intervals  വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം  വാക്‌സിൻ  ഹൈക്കോടതി  കേന്ദ്ര സർക്കാർ  കിറ്റെക്‌സ് ഗ്രൂപ്പ്  Kitex  vaccine  കോവിഷീൽഡ്
വാക്‌സിൻ ഡോസുകളുടെ ഇടവേള; ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം
author img

By

Published : Sep 3, 2021, 6:36 PM IST

എറണാകുളം : വാക്‌സിൻ ലഭ്യതയല്ല ഫലപ്രാപ്തിയാണ് വാക്‌സിൻ ഡോസുകളുടെ ഇടവേളയുടെ അടിസ്ഥാനമെന്നും ഡോസുകളുടെ ഇടവേളയിൽ ഇളവു നൽകാനാകില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒന്നാം ഡോസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്.

കോവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം ഇരുപത്തിനാല് ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിൻ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നും ഹർജിക്കാർ വാദിച്ചിരുന്നു. ഇതിനെത്തുടർന്ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ 84 ദിവസം ഇടവേള എന്തിനെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കൂടാതെ സ്വന്തം പണം മുടക്കി വാക്‌സിനെടുക്കുന്നവർക്ക് എന്തിനാണ് ഇത്ര വലിയ ഇടവേളയെന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു.

എല്ലാം ശാസ്ത്രീയമെന്ന് കേന്ദ്രം

എന്നാൽ കോവിഷീൽഡ് വാക്‌സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനങ്ങളുടേയും വിദഗ്‌ധ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിദേശത്തേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് മാത്രമാണ് ഡോസുകളുടെ ഇടവേളയിൽ ഇളവ് നൽകുന്നത്. രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളിൽ അടക്കമുള്ളവർക്ക് ഇതിൽ ഇളവ് നൽകാൻ കഴിയില്ലെന്നും കേന്ദ്രം പറഞ്ഞു.

ALSO READ: 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി

കിറ്റെക്‌സ് ഗ്രൂപ്പിലെ പന്ത്രണ്ടായിരത്തോളം ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 95 ലക്ഷം രൂപ മുടക്കി ജീവനക്കാർക്ക് ആവശ്യമായ രണ്ടാം ഡോസ് വാക്‌സിനും വാങ്ങിവച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ എൺപത്തിനാല് ദിവസത്തെ ഇടവേളയെന്നതിൽ ഇളവ് നൽകണമെന്നും വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ അനുമതി നൽകണമെന്നുമായിരുന്നു കിറ്റെക്‌സിന്‍റെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.