ETV Bharat / city

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്; വിജിലന്‍സിനെ വിമര്‍ശിച്ച് ഹൈക്കോടതി - പാലാരിവട്ടം അഴിമതി

മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷ വൈകുന്നതിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം

Case against VK Ibrahim's baby  kerala vigilance  വി.കെ ഇബ്രാഹിം കുഞ്ഞ്  പാലാരിവട്ടം അഴിമതി  ഹൈക്കോടതി വാര്‍ത്തകള്‍
വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്; വിജിലന്‍സിനെ വിമര്‍ശിച്ച് ഹൈക്കോടതി
author img

By

Published : Feb 24, 2020, 5:28 PM IST

എറണാകുളം: ആലുവ മണപ്പുറത്തെ മേൽപ്പാലം നിർമ്മാണ അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷ വൈകുന്നതിനെതിരെ ഹൈക്കോടതി. അനുമതി അപേക്ഷ വൈകുന്നതിന് കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നതിനുള്ള അപേക്ഷ നിലവില്‍ സർക്കാരിന്‍റെ പരിഗണനയിലാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. അനുമതി അപേക്ഷയിൽ ഒരു മാസത്തിനകം സർക്കാരിന്‍റെ നിലപാട് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഒരു മാസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു കഴിഞ്ഞ ജനുവരി 27ന് കേസ് പരിഗണിക്കവെ കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരു മാസം കൂടി അധിക സമയം കോടതി അനുവദിക്കുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന് പുറമെ അൻവർ സാദത്ത് എം.എൽ.എ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മണപ്പുറം മേല്‍പ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പൂർത്തിയായപ്പോൾ 33 കോടി ചെലവായെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.