ETV Bharat / city

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചത് ദുരന്തങ്ങള്‍ക്ക് കാരണമായെന്ന് സി ആര്‍ നീലകണ്‌ഠന്‍ - ഗാഡ്ഗിൽ റിപ്പോർട്ട്

റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നേതാക്കൾ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് സി ആർ നീലകണ്‌ഠന്‍ കുറ്റപ്പെടുത്തി.

ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സി ആർ നീലകണ്ഠൻ
author img

By

Published : Aug 14, 2019, 4:32 PM IST

Updated : Aug 14, 2019, 5:05 PM IST

കൊച്ചി: പാരിസ്ഥിതിക ദുർബല പ്രദേശങ്ങളുള്ള കേരളത്തിൽ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചതാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്‌ഠന്‍. കേരളത്തിന്‍റെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി പഠനം നടത്തിയശേഷമാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന നുണപ്രചരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്‌തതെന്നും സി ആര്‍ നീലകണ്‌ഠന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

ചെരിഞ്ഞ പ്രദേശങ്ങളിൽ നിർമാണം നടത്തരുതെന്ന് ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോർട്ടിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. 30 ഡിഗ്രിയില്‍ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനവും ആവർത്തന കൃഷിയും ക്വാറികളും പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പൂർണ്ണമായും അവഗണിച്ച് അനുമതി കൊടുക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും സി ആർ നീലകണ്‌ഠന്‍ പറഞ്ഞു.

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അവഗണിച്ചത് ദുരന്തങ്ങള്‍ക്ക് കാരണമായെന്ന് സി ആര്‍ നീലകണ്‌ഠന്‍

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്വാറികൾ ആവാസ പ്രദേശത്ത് നിന്ന് 100 മീറ്റർ എന്ന പരിധി 50 മീറ്ററായി കുറച്ചു. വനത്തിൽ നിന്ന് യാതൊരു ദൂരവും വേണ്ടയെന്നും തീരുമാനിച്ചു. ഇത് ഗാഡ്‌ഗില്‍ റിപ്പോർട്ടിന്‍റെ ഏറ്റവും വലിയ ലംഘനമാണെന്നും ചെറിയ ലാഭത്തിന് നടത്തുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾ ദുർബലമായ പ്രദേശത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷവും വെള്ളം കയറിയല്ല, മറിച്ച് മണ്ണ് ഇടിഞ്ഞാണ് കൂടുതൽ മരണവും സംഭവിച്ചിട്ടുള്ളത്. ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിൽ ഗാഡ്‌ഗില്‍ റിപ്പോർട്ട് പ്രകാരം അതീവ ദുർബല പ്രദേശത്താണ്. മാത്രമല്ല കവളപ്പാറയിൽ അപകടമുണ്ടായ പ്രദേശത്ത് 27 ക്വാറികൾ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നതായും സി ആര്‍ നീലകണ്‌ഠന്‍ ചൂണ്ടിക്കാട്ടുന്നു.

ഗാഡ്‌ഗില്‍ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നേതാക്കൾ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരും വർഷങ്ങളിലും ഇതേ ദുരന്തം ആവർത്തിക്കപ്പെടുന്ന രീതിയിലാണ് ക്വാറികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. അതിനാല്‍ ഗാഡ്‌ഗില്‍ റിപ്പോർട്ട് തർജമ ചെയ്ത് ഗ്രാമസഭകളിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Intro:

Body: കേരളത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്ന രാഷ്ട്രീയ നേതാക്കൾ സ്വന്തം ലാഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് തുറന്നു പറഞ്ഞു പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ. പാറ ക്വാറികളുടെ മുഴുവൻ മുതലാളിമാരും രാഷ്ട്രീയ നേതാക്കളാണ്. പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നിർമ്മാണവും, ഖനനവും നടത്തുന്നത് അപകടകരമാണെന്ന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ നേതാക്കൾ ഇതിനെ എതിർക്കാൻ കാരണം ഇവർ തന്നെ ഇത് നടത്തുന്നതിനാലാണ്. മാനന്തവാടിയിൽ നിന്ന് താഴേക്ക് വരുന്ന പാൽചുരത്ത് വലിയ റിസോർട്ട് വരുന്നുണ്ട്. ഇതിനു ചുക്കാൻ പിടിക്കുന്നതും ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണെന്നും സി ആർ നീലകണ്ഠൻ പറയുന്നു.

byte

വരും വർഷങ്ങളിലും ഇതേ ദുരന്തം ആവർത്തിക്കപ്പെടുന്ന രീതിയിലാണ് ക്വാറികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. റീബിൽഡ് കേരള എന്ന പ്രൊജക്ടിൽ പരാമർശിക്കുന്നത് ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി കരിങ്കൽ ഖനനം നടത്തിയാൽ മാത്രമേ കേരളത്തെ പുനർനിർമ്മിക്കാൻ സാധിക്കൂ എന്നാണ്. ഇത് നടപ്പായാൽ കേരളത്തിലെ പശ്ചിമഘട്ടത്തെ മുഴുവനായും തകർക്കുമെന്നും, അതിനാൽ ശ്രദ്ധയോടെ മാത്രമേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ പാടുള്ളൂ എന്നും സി ആർ നീലകണ്ഠൻ ചൂണ്ടിക്കാട്ടുന്നു.

byte

മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, പൊലൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയ സംവിധാനങ്ങൾ ഒന്നും കാര്യക്ഷമമല്ല. മൂക്കുന്നിമല പോലുള്ള സ്ഥലങ്ങളിൽ പാറ ക്വാറികൾക്ക് അനുമതി കൊടുത്തതിൽ തെറ്റ് സംഭവിച്ചിട്ടുണ്ട്. വിമുക്തഭടൻമാർക്ക് കൃഷിക്ക് സ്ഥലത്താണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ഇത് ഒരു മനുഷ്യാവകാശ പ്രശ്നമായി തന്നെ മാറിയിരിക്കുന്നുവെന്നും അതിനാൽ ജീവിതശൈലിയിൽ ഉൾപ്പെടെ മാറ്റം വരുത്തിയില്ലെങ്കിൽ വീണ്ടും ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്നും സി ആർ നീലകണ്ഠൻ പറഞ്ഞു.

ETV Bharat
Kochi

Conclusion:
Last Updated : Aug 14, 2019, 5:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.