ETV Bharat / city

പൊതുമേഖസ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം: കേന്ദ്രനീക്കം നിയമവിരുദ്ധമെന്ന് ബെന്നി ബെഹന്നാന്‍

പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുമ്പോൾ പാർലമെന്‍റില്‍ ചർച്ച ചെയ്യണമെന്നാണ് നിയമം. എന്നാൽ ഈ നിയമങ്ങൾ മോദി സർക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നുംല ചാലക്കുടി എം.പി അഭിപ്രായപ്പെട്ടു

പൊതുമേഖസ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം: കേന്ദ്രനീക്കം നിയമവിരുദ്ധമെന്ന് ബെന്നി ബെഹന്നാന്‍
author img

By

Published : Oct 4, 2019, 4:58 PM IST

Updated : Oct 4, 2019, 5:10 PM IST

കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനങ്ങൾ നിയമവിരുദ്ധമെന്ന് ചാലക്കുടി എം.പി ബെന്നി ബെഹന്നാന്‍. പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുമ്പോൾ പാർലമെന്‍റില്‍ ചർച്ച ചെയ്യണമെന്നാണ് നിയമം. ഇത് സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാരെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ ഉൾപ്പടെയുള്ള അഞ്ചു കമ്പനികളാണ് കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ പോകുന്നത്. ഈ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖസ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണം: കേന്ദ്രനീക്കം നിയമവിരുദ്ധമെന്ന് ബെന്നി ബെഹന്നാന്‍
ബി.പി.സി.എൽ സംസ്ഥാനത്തിന്‍റെ അഭിമാന സ്ഥാപനമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണിത്. 7919 കോടി രൂപ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ വർഷം കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്. ബി.പി.സി.എല്ലിന് പുറമെ ലാഭത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളാണ് കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുന്നത്. നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്താനുള്ള മാർഗങ്ങളാണിതെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

Intro:Body:രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ പുന പരിശോധിക്കണമെന്ന് ബെന്നി ബെഹനാൻ എം പി.

Byte

മികച്ച ലാഭത്തിൽ പ്രവർത്തിക്കുന്ന ബി പി സി എൽ ഉൾപ്പടെയുള്ള അഞ്ചു കമ്പനികളാണ് കേന്ദ്ര സർക്കാർ സ്വകാര്യ വത്കരിക്കാൻ പോകുന്നത്. ഈ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. നിയമ വിരുദ്ധമായ പ്രവർത്തനമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പൊതുമേഖലാ കമ്പനികളെ സ്വകര്യ വത്കരിക്കുമ്പോൾ പാർലമെന്റിൽ ചർച്ച ചെയ്യണം എന്നാണ് നിയമം. ഇത് സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാരെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

Byte

ബി പി സി എൽ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമാണ്. അമ്പലമുകളിൽ പ്രവർത്തിക്കുന്ന ബി പി സി എൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിൽ ഒന്നാണ്. 7919 കോടി രൂപ ലാഭത്തിൽ പ്രവർത്തിക്കുന്ന ബി പി സി എൽ കഴിഞ്ഞ വർഷം കോടി കണക്കിന് രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്. ബി പി സി എല്ലിന് പുറമെ ലാഭത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളാണ് കേന്ദ്ര സർക്കാർ സ്വകാര്യ വത്കരിക്കുന്നത്. നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം പിടിച്ചു നിർത്താനുള്ള മാർഗങ്ങളാണ് ഇതെന്നും ബെന്നി ബെഹനാൻ ആരോപിച്ചു.

ETV Bharat
Kochi

Conclusion:
Last Updated : Oct 4, 2019, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.