തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണ കേസിൽ ആരോപണ വിധേയനായ ആലുവ മുൻ റൂറൽ എസ്പി എ വി ജോർജിനെ കുറ്റ വിമുക്തനാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ ജോർജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ജോർജിനെതിരെയുള്ള വകുപ്പ് തല നടപടികളും ഒഴിവാക്കിയതായി സർക്കാർ ഉത്തരവിട്ടു. ജോർജിന് ഡി ഐ ജിയായി സ്ഥാനക്കയറ്റം നൽകും.
ജോർജിന് വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പങ്കില്ലെന്നും സാക്ഷി മാത്രമാണെന്നും ഡിജിപിയും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് തീരുമാനം.
എവി ജോർജ് എറണാകുളം റൂറല്‍ എസ്പിയായിരിക്കെ റൂറൽ ടൈഗർ ഫോഴ്സ എന്ന എസ്പിയുടെ സ്ക്വോഡ് ശ്രീജിത്തിനെ ആളുമാറി പിടിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ക്വാഡ് രൂപീകരിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും കൊലയിൽ ജോർജിന് അറിവുണ്ടെന്നുമായിരുന്നു ആരോപണം. ഇതേ തുടർന്ന് എവി ജോർജിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.