ETV Bharat / city

നിരീക്ഷണത്തിലായിരുന്ന അസം സ്വദേശി കരള്‍ രോഗം മൂലം മരിച്ചു

അസം സ്വദേശിയായ ബിജോയ് കൃഷ്ണനാണ് മരിച്ചത്. യുവാവിന് കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നും കരള്‍ രോഗമാണ് മരണത്തിന് ഇടയാക്കിയതെന്നും ജില്ലാ ഭരണകൂടം

Assam resident found dead in Isolation ward The cause of death is liver disease  അസം സ്വദേശി മരിച്ചു  കൊവിഡ് 19 കേരളം  കളമശേരി മെഡിക്കൽ കോളജ്  കൊവിഡ് 19 പരിശോധന ഫലം  Assam resident found dead in Isolation ward
ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അസം സ്വദേശി മരിച്ചു; മരണകാരണം കരള്‍ രോഗം
author img

By

Published : Apr 18, 2020, 11:13 AM IST

എറണാകുളം: കളമശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുപത്തിമൂന്നുകാരൻ മരിച്ചു. അസം സ്വദേശിയായ ബിജോയ് കൃഷ്ണനാണ് മരിച്ചത്. യുവാവിന് കൊവിഡ് 19 ബാധിച്ചിട്ടില്ലെന്നും കരള്‍ രോഗമാണ് മരണത്തിന് ഇടയാക്കിയതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ഇവിടെ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി ചുരുങ്ങി. ഇന്ന് പുതിയതായി മൂന്നുപേരെ ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. ഫലം നെഗറ്റീവായ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഇന്ന് ആശുപത്രി വിടും. പുതിയതായി 44 പേരെ കൂടി നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 345 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 677 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.