ETV Bharat / city

അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആന്‍റണി കരിയിൽ കുര്‍ബാനയര്‍പ്പിച്ചു

കർദിനാൾ ജോർജ് ആലഞ്ചേരി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. അതിരൂപതയിലെ സഹായമെത്രാന്മാരും സിനഡ് സ്ഥലം മാറ്റുകയും ചെയ്ത സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു

മാർ ആന്‍റണി കരിയിൽ സെന്‍റ് മേരീസ് ബസലിക്കയിൽ കുർബാനയർപ്പിക്കുന്നു
author img

By

Published : Sep 1, 2019, 6:27 PM IST

Updated : Sep 1, 2019, 8:15 PM IST

എറണാകുളം: അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായി തിരെഞ്ഞെടുക്കപ്പെട്ട മാർ ആന്‍റണി കരിയിൽ സെന്‍റ് മേരീസ് ബസലിക്കയിൽ കുർബാനയർപ്പിച്ചു. അതിരൂപതയിലെ സഹായമെത്രാന്മാരും സിനഡ് സ്ഥലം മാറ്റുകയും ചെയ്ത സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അതേസമയം കർദിനാൾ ജോർജ് ആലഞ്ചേരി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു.

അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി മാർ ആന്‍റണി കരിയിൽ കുര്‍ബാനയര്‍പ്പിച്ചു

ദൈവ നിയോഗമായി പുതിയ സ്ഥാനത്തെ കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിരൂപതയിലെ വിവാദങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. കുർബാന മധ്യേ അദ്ദേഹം വിശ്വാസികളെ അബിസംബോധന ചെയ്തു. സിറോ മലബാർ സഭാ സിനഡ് അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ മാറ്റിയാണ് ആന്‍റണി കരിയിലിനെ മെത്രാപ്പോലീത്തൻ വികാരിയായി നിയമിച്ചത്. അതിരൂപത വിവാദ ഭൂമി ഇടപാടിൽ ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരിയെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റണമെന്ന വിശ്വാസികളിൽ ഒരു വിഭാഗത്തിന്‍റെ ആവശ്യം സിനഡ് അംഗീകരിക്കുകയായിരുന്നു.

പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയ അൽമായ മുന്നേറ്റം പ്രവർത്തകർ സെന്‍റ് മേരീസ് ബസലിക്കയിലെത്തി മെത്രാപോലിത്തൻ വികാരി ആന്‍റണി കരിയിലിന് ആശംസകൾ അർപ്പിച്ചു. അൽമായ മുന്നേറ്റം പ്രവർത്തകർക്ക് പ്രാർത്ഥനകളോടെ ആന്റണി കരിയിൽ നന്ദിയറിയിച്ചു. സെപ്തംബർ ഏഴിന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആന്‍റണി കരിയിൽ അതിരൂപത മെത്രാപ്പോലീത്തർ വികാരിയായി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദങ്ങളിൽ, സിറോ മലബാർ സഭാ സിനഡ് തീരുമാനങ്ങൾ വിശ്വാസികളെ അറിയിക്കുന്നതിന് അതിരൂപതയിലെ പള്ളികളിൽ ഇന്ന് സിനഡ് സർക്കുലർ വായിച്ചു.

Intro:Body:എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായി തിരെഞ്ഞെടുക്കപ്പെട്ട മാർ ആന്റണി കരിയിൽ സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയർപ്പിച്ചു.അതിരൂപതയിലെ സഹായമെത്രാന്മാരും സിനഡ് സ്ഥലം മാറ്റുകയും ചെയ്ത സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അതേസമയം കർദിനാൾ ജോർജ് ആലഞ്ചേരി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. ദൈവ നിയോഗമായാണ് പുതിയ സ്ഥാന ലബ്ധിയെ കാണുന്നതെന്ന് ആൻറണി കരിയിൽ പറഞ്ഞു. അതിരൂപതയിലെ വിവാദങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. കുർബാന മധ്യേയാണ് അദ്ദേഹം വിശ്വാസികളെ അബിസംബോധന ചെയ്തത്.സിറോ മലബാർ സഭാ സിനഡ് അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ മാറ്റിയാണ് ആൻറണി കരിയിലിനെ മെത്രാപ്പോലീത്തൻ വികാരിയായി നിയമിച്ചത്. അതിരൂപത വിവാദ ഭൂമി ഇടപാടിൽ ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരിയെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റണമെന്ന വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം സിനഡ് അംഗീകരിക്കുകയായിരുന്നു.പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകിയ അൽമായ മുന്നേറ്റം പ്രവർത്തകർ സെന്റ് മേരീസ് ബസലിക്കയിലെത്തി മെത്രാപോലിത്തൻ വികാരി ആൻറണി കരിയിലിന് ആശംസകൾ അർപ്പിച്ചു. അൽമായ മുന്നേറ്റം പ്രവർത്തകർക്ക് പ്രാർത്ഥനകളോടെ ആൻറണി കരിയിൽ നന്ദിയറിയിച്ചു.സെപ്തംബർ ഏഴിന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആൻറണി കരിയിൽ അതിരൂപത മെത്രാപ്പോലീത്തർ വികാരിയായി ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദങ്ങളിൽ ,സിറോ മലബാർ സഭാ സിനഡ് തീരുമാനങ്ങൾ വിശ്വാസികളെ അറിയിക്കുന്നതിന് അതിരൂപതയിലെ പള്ളികളിൽ ഇന്ന് സിനഡ് സർക്കുലർ വായിച്ചു.

Etv Bharat
KochiConclusion:
Last Updated : Sep 1, 2019, 8:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.