ETV Bharat / city

പ്രകോപിപ്പിച്ച് ഷെയ്ൻ; ഇനി ചർച്ചയില്ലെന്ന് അമ്മയും ഫെഫ്കയും - ഷെയ്ൻ നിഗം രാജ്യാന്തര ചലച്ചിത്രമേളയില്‍

ഷെയ്ൻ നിഗം തിരുവനന്തപുരത്ത് മന്ത്രി എകെ ബാലനെ കണ്ടതും രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിർമാതാക്കൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതുമാണ് അമ്മയുടേയും ഫെഫ്കയുടേയും പിൻമാറ്റത്തിന് കാരണം. പ്രസ്താവനയിൽ ഷൈൻ ഖേദം പ്രകടപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.

shane nigam
പ്രകോപിപ്പിച്ച് ഷെയ്ൻ; ഇനി ചർച്ചയില്ലെന്ന് അമ്മയും ഫെഫ്കയും
author img

By

Published : Dec 9, 2019, 8:55 PM IST

കൊച്ചി; നടൻ ഷെയ്ൻ നിഗമിനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ഇനി ചർച്ചയില്ലെന്ന് താര സംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും. സംഘടനകൾ തമ്മില്‍ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഷെയ്ൻ നിഗം തിരുവനന്തപുരത്ത് മന്ത്രി എകെ ബാലനെ കണ്ടതും രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിർമാതാക്കൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതുമാണ് അമ്മയുടേയും ഫെഫ്കയുടേയും പിൻമാറ്റത്തിന് കാരണം. പ്രസ്താവനയിൽ ഷൈൻ ഖേദം പ്രകടപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
സംവിധായകരുടെ സംഘടനയുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരന്നു. ഇതിനെ തുടർന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി. ഉണ്ണി കൃഷ്ണനുമായി ഇടവേള ബാബു ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കവെയാണ് നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന പരാമർശം ഷെയ്ൻ നടത്തിയത്. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണന്നും ഷൈൻ വിമർശിച്ചിരുന്നു. ചിത്രത്തിന്‍റെ കരാർ അടക്കമുള്ള രേഖകൾ മന്ത്രി എകെ ബാലനു കൈാമാറുകയും തന്‍റെ ഭാഗം വിശദമാക്കുകയും ചെയ്തിരുന്നു.

Intro:Body:നടൻ ഷെയ്ൻ നിഗമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും തമ്മിൽ നിശ്ചയിച്ച ചർച്ചകൾ വേണ്ടെന്നു വെച്ചു. സംവിധായകരുടെ സംഘടനയുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷം നിർമ്മാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരന്നു. ഇതിനെ തുടർന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി. ഉണ്ണി കൃഷ്ണനുമായി ഇടവേള ബാബു ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഷെയ്ൻ തിരുവനന്തപുരത്ത് പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയ സാഹചര്യത്തിൽ തൽക്കാലം ചർച്ചകൾ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇരു സംഘടനകളും എത്തിച്ചേർന്നത്. സംഘടനകൾ തമ്മിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ മന്ത്രി എ.കെ.ബാലനുമായി ചർച്ച നടത്തിയതും സംഘടനകൾ തമ്മിൽ നടത്തുന്ന ചർച്ചയുടെ പ്രസക്തി ഇല്ലാതാക്കിയെന്നാണ് സംഘടനകളുടെ വിലയിരുത്തൽ.ഷൈൻ നിർമ്മാതാക്കൾക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനാൽ ഇനിയൊരു ചർച്ചയ്ക്കില്ലെന്ന നിലപാടാണ് നിർമാതാക്കളുടെ സംഘടനയും സ്വീകരിച്ചത്. നിർമ്മാതാക്കൾക്കെതിരായ പ്രസ്താവനയിൽ ഷൈൻ ഖേദം പ്രകടപ്പിക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കവെ ഷെയ്ൻ നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന പരാമർശം നടത്തിയത്. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണന്നും ഷൈൻ വിമർശിച്ചിരുന്നു ചിത്രത്തിന്റെ കരാർ അടക്കമുള്ള രേഖകൾ മന്ത്രി എ കെ ബാലനു കൈാമാറുകയും തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു. അമ്മയും ഫെഫ്കയും നിർമാതാക്കളുടെ സംഘടനയുമിരുന്ന് ചർച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനിടയിൽ സർക്കാരിനെ കൂടെ ഉൾപ്പെടുത്തി ഷെയ്ൻ നിഗം പ്രശ്നം സങ്കീർണ്ണമാക്കി. അതിനാൽ ഇനിയൊരു ചർച്ച വേണ്ടെന്നാണ് സംഘടനകൾ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.