ETV Bharat / city

വധ ഗൂഢാലോചന കേസ്: ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇന്ന് നിര്‍ണായക വിധി

ദിലീപിനെതിരെയുള്ള വധ ഗൂഢാലോചന കേസ്  വധ ഗൂഢാലോചന കേസ് ദിലീപ് ഹര്‍ജി  വധ ഗൂഢാലോചന കേസ് ഹൈക്കോടതി വിധി ഇന്ന്  നടിയെ ആക്രമിച്ച കേസ്  kerala actor assault case latest  dileep plea to quash murder conspiracy case  kerala hc verdict on dileep plea  case against dileep  dileep murder conspiracy case
വധ ഗൂഢാലോചന കേസ്: ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
author img

By

Published : Apr 19, 2022, 7:39 AM IST

എറണാകുളം: വധ ഗൂഢാലോചന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് 1.45ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാണ് ദിലീപിന്‍റെ ആവശ്യം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ തുടർന്ന് ജനുവരി 9നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, പ്രേരണ, കുറ്റം ചെയ്യുന്നത് മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുണ്ടാക്കാൻ വേണ്ടി അന്വേഷണ സംഘം കെട്ടിച്ചമച്ചതാണ് ഈ കേസെന്നും നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ വധഗൂഢാലോചന കേസ് സിബിഐക്ക് വിടുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തു.

നേരായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മറ്റൊരു ഏജൻസിക്ക് കൈമാറേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. അന്വേഷണം തുറന്ന മനസോടെയാണ് നടക്കുന്നതെന്നും ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി ഈ കേസിൽ വിധി പറയുന്നത്.

വധ ഗൂഢാലോചന കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമയായ ശരത്, സായ് ശങ്കർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഈ കേസിൽ കോടതി നേരത്തേ ദിലീപ് ഉൾപ്പടെയുളള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Also read: നടി ആക്രമണം: തുടരന്വേഷണ വിവരം ചോര്‍ന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.