ETV Bharat / city

പൊലീസുകാരന്‍റെ ആത്മഹത്യ; എസ്ഐക്കെതിരെ പ്രേരണകുറ്റം ചുമത്തണമെന്ന് രമേശ് ചെന്നിത്തല - ആലുവയിലെ പൊലീസുകാരന്‍റെ ആത്മഹത്യ

എഎസ്ഐ പി സി ബാബുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ആലുവയിലെ പൊലീസുകാരന്‍റെ ആത്മഹത്യ; എസ് ഐയ്ക്ക് എതിരെ പ്രേരണകുറ്റം ചുമത്തണമെന്ന് രമേശ് ചെന്നിത്തല
author img

By

Published : Aug 24, 2019, 12:45 PM IST

Updated : Aug 24, 2019, 1:57 PM IST

കൊച്ചി: തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐ ആർ രാജേഷിനെ സർവീസിൽ നിന്നും മാറ്റി നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്ഐക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്‌ത എഎസ്ഐ കുട്ടമശേരി സ്വദേശി പി സി ബാബുവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സംഭവത്തിൽ മാതൃകാപരമായ നടപടികളാണ് ആവശ്യം. ബാബുവിന്‍റെ വാട്‌സ്ആപ്പ് സന്ദേശം മുൻനിർത്തി ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡിജിപിയുടെ നിർദേശപ്രകാരം സംഭവത്തില്‍ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ എം ജിജിമോന്‍റെ നേതൃത്വത്തിൽ ബാബുവിന്‍റെ വീട്ടുകാരുടെ മൊഴിയെടുത്തു. അതേസമയം എസ്ഐ ആർ രാജേഷ് മരിച്ച എഎസ്ഐ ബാബുവിനെ മാനസികമായി പീഡിപ്പിച്ചതായി അറിയില്ലെന്ന് സ്റ്റേഷനിലെ സഹപ്രവർത്തകർ ഡിഐജി എസ് സുരേന്ദ്രന് മൊഴി നൽകി. എന്നാൽ സംഭവത്തിൽ രാജേഷിനെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കീഴ്‌മാട് പഞ്ചായത്ത് സർവകക്ഷി സംഘം ഞായറാഴ്ച മുഖ്യമന്ത്രിയെ കാണും. അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുവികാരം ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെങ്കിൽ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്താനും സർവകക്ഷി യോഗം തീരുമാനമെടുത്തിട്ടുണ്ട്.

പൊലീസുകാരന്‍റെ ആത്മഹത്യ; എസ്ഐക്കെതിരെ പ്രേരണകുറ്റം ചുമത്തണമെന്ന് രമേശ് ചെന്നിത്തല

Intro:Body:തട്ടിയിട്ടപറമ്പ് സ്റ്റേഷനിലെ എ എസ് ഐ കുട്ടമശ്ശേരി സ്വദേശി പി സി ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ എസ് ഐ ആർ രാജേഷിനെ സർവീസിൽ നിന്നും മാറ്റി നിർത്തി ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Byte

കഴിഞ്ഞ ദിവസം എസ്.ഐ യുടെ പീഡനമാരോപിച്ച് ആത്മഹത്യ ചെയ്ത എ എസ് ഐ പി. സി ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സംഭവത്തിൽ മാതൃകാപരമായ നടപടികളാണ് ആവശ്യം. ഇദ്ദേഹത്തിന്റെ വാട്സ്ആപ്പ് സന്ദേശം മുൻനിർത്തി ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Byte

ഡിജിപിയുടെ നിർദ്ദേശപ്രകാരം ആത്മഹത്യ സംബന്ധിച്ച് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ജി ഡി വൈ എസ് പി കെ എം ജിജിമോന്റെ നേതൃത്വത്തിൽ ബാബുവിന്റെ വീട്ടുകാരുടെ മൊഴിയെടുത്തു.അതേസമയം ആർ രാജേഷ്, മരിച്ച എസ് ഐ ബാബുവിനെ മാനസികമായി പീഡിപ്പിച്ചതായി അറിയില്ലെന്ന് സ്റ്റേഷനിലെ സഹപ്രവർത്തകർ ഡിഐജി എസ് സുരേന്ദ്രന് മൊഴി നൽകിയതോടെ എസ്ഐക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറഞ്ഞു.

എന്നാൽ സംഭവത്തിൽ രാജേഷിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കീഴ്മാട് പഞ്ചായത്തിൽ നിന്നുള്ള സർവകക്ഷി സംഘം ഞായറാഴ്ച മുഖ്യമന്ത്രിയെ കാണും.അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുവികാരം ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെങ്കിൽ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്താനായി സർവ്വകക്ഷി യോഗം തീരുമാനമെടുത്തിട്ടുണ്ട്.

ETV Bharat
KochiConclusion:
Last Updated : Aug 24, 2019, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.