ETV Bharat / city

ആക്രമണത്തിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധിയെന്ന് വീണ്ടും സിഒടി നസീറിന്‍റെ മൊഴി - thalassery

അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സി.ഐ നസീറില്‍ നിന്നും രേഖപ്പെടുത്തിയ മൊഴിയിലാണ് തന്നെ വധിക്കാന്‍ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ വ്യക്തമാക്കിയത്. മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുമെന്ന് പൊലീസ്

ആക്രമണത്തിന് പിന്നില്‍ തലശ്ശേരിയിലെ പ്രമുഖ ജനപ്രതിനിധിയെന്ന് വീണ്ടും സിഒടി നസീറിന്‍റെ മൊഴി
author img

By

Published : Jun 3, 2019, 2:43 PM IST

Updated : Jun 3, 2019, 5:22 PM IST

കണ്ണൂര്‍ : വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ തലശ്ശേരിയിലെ പ്രമുഖനായ ജനപ്രതിനിധിയെന്ന് വീണ്ടും സി.ഒ.ടി നസീറിന്‍റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സി.ഐ വിശ്വംഭരന്‍ നായര്‍ സി.ഒ.ടി നസീറില്‍ നിന്നും ഞായറാഴ്ച രേഖപ്പെടുത്തിയ മൊഴിയിലാണ് തന്നെ വധിക്കാന്‍ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ വ്യക്തമാക്കിയത്. മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ജനപ്രതിനിധിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം ആശയ വിനമിയം നടത്തി. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നസീറിന്‍റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ജനപ്രതിനിധിയുടെ പേര് ആദ്യ മൊഴികളില്‍ തന്നെ പറഞ്ഞിരുന്നതായി നസീര്‍ വ്യക്തമാക്കിയെങ്കിലും അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സ്ഥിരീകരിച്ചിരുന്നില്ല.

ആക്രമണത്തിന് പിന്നില്‍ തലശ്ശേരിയിലെ ജനപ്രതിനിധിയെന്ന് വീണ്ടും സിഒടി നസീറിന്‍റെ മൊഴി

ജനപ്രതിനിധിയുടെ പേര് പറഞ്ഞശേഷം കേസന്വേഷണം നിലച്ചുവെന്ന നസീറിന്‍റെ ആരോപണം കൂടി വന്നതോടെയാണ് വീണ്ടും സംഘം നസീറില്‍ നിന്നും മൊഴിയെടുത്തത്. നസീറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമായ തെളിവ് ലഭിച്ചാല്‍ എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും തലശേരി എഎസ്പി ഡോ. അരവിന്ദ് സുകുമാര്‍ പറഞ്ഞു. സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും കേരളത്തിന് പുറത്ത് നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും വധശ്രമത്തിന് പിന്നിലെ കരങ്ങളെ കുറിച്ച് വിശദമായ മൊഴി സിഐക്ക് വീണ്ടും നല്‍കിയിട്ടുണ്ടെന്നും സി.ഒ.ടി നസീര്‍ പറഞ്ഞു. പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങുമെന്നും നസീര്‍ വ്യക്തമാക്കി.

Intro:Body:

വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്രത സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ തലശേരിയിലെ ഉന്നത ജനപ്രതിനിധിയെന്ന് വീണ്ടും മൊഴി.അന്വാഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ വിശ്വംഭരന്‍ നായര്‍ വധശ്രമത്തിനിരയായ സി.ഒ.ടി നസീറില്‍ നിന്നും ഇന്നലെ രേഖപ്പെടുത്തിയ മൊഴിയിലാണ് തന്നെ വധിക്കാന്‍ ശ്രമിച്ച ജനപ്രതിനിധിയുടെ പേരും സാഹചര്യങ്ങളും നസീര്‍ കൃത്യമായി പറഞ്ഞിട്ടുള്ളത്. ഈ സാഹര്യത്തില്‍ മൊഴിയില്‍ പറഞ്ഞിട്ടുള്ള ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ കോള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

ജനപ്രതിനിധിയുടെ കോള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അന്വാഷണ സംഘം ആശയ വിനമയം നടത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സിഐ യുടെ നേതേൃത്വത്തിലുള്ള പോലീസ് സംഘം ഗുഡ്‌ഷെഡ് റോഡിലെ നസീറിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂര്‍ സമയം ചെലവഴിച്ചാണ് വിശദമായ മൊഴി എടുത്തിട്ടുള്ളത്. ജനപ്രതിനിധിയുടെ പേര് ആദ്യ മൊഴികളില്‍ തന്നെ പറഞ്ഞിരുന്നതായി നസീര്‍ വ്യക്തമാക്കിയെങ്കിലും അക്കാര്യം അന്വാഷണ ഉദ്യോഗസ്ഥനായ സിഐ സ്ഥിരീകരിച്ചിരുന്നില്ല.

മാത്രവുമല്ല ജനപ്രതിനിധിയുടെ പേര് പറഞ്ഞ ശേഷം കേസന്വാഷണം നിലച്ചുവെന്ന നസീറിന്റെ ആരോപണം കൂടി വന്നതോടെയാണ് ഇന്നലെ പോലീസ് സംഘം നസീറില്‍ നിന്നും വീണ്ടും മൊഴിയെടുത്തത്.നസീര്‍ സംഭവത്തിനു പിന്നില്‍ ജനപ്രിതിനിധി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വാഷണം നടത്തുമെന്നും വ്യക്തമായ തെളിവു ലഭിച്ചാല്‍ എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.ഒ.ടി നസീര്‍ നസീര്‍ പറഞ്ഞു.കേരളത്തിനു പുറത്ത് നിന്നുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പെരുന്നാള്‍ കഴിഞ്ഞാല്‍ ഉടന്‍ നടപടിയിലേക്ക് നീങ്ങും. വധശ്രമത്തിനു പിന്നിലെ കരങ്ങളെ കുറിച്ച് വിശദമായ മൊഴി സിഐക്ക് വീണ്ടും നല്‍കിയിട്ടുണ്ടെന്നും നസീര്‍ വ്യക്തമാക്കി. ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
Last Updated : Jun 3, 2019, 5:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.