കണ്ണൂർ: തളിപ്പറമ്പ് കെ.വി കോംപ്ലക്‌സിലെ ഷാലിമാർ സ്റ്റോറിൽ മോഷണം. 40,000 രൂപ വിലയുള്ള ആക്രി വസ്‌തുക്കളാണ് ഫാറൂഖ് നഗർ സ്വദേശിയായ അബ്ദുൽ സലാമിന്‍റെ ഷോപ്പിൽ നിന്നും കവർച്ച ചെയ്‌തത്. സിസിടിവി ദൃശ്യത്തിൽ നാടോടികളായ മൂന്ന് സ്ത്രീകളാണ് സാധനങ്ങൾ കടത്തിക്കൊണ്ട് പോയതെന്ന് കണ്ടെത്തി.
സമ്പൂർണ ലോക്ക്‌ഡൗൺ ദിവസമായ ശനിയാഴ്‌ചയാണ് ചാക്കിൽ കെട്ടിവെച്ച നിലയിലുണ്ടായിരുന്ന ആക്രി വസ്തുക്കൾ കവർച്ച നടത്തിയത്. ഉടമസ്ഥൻ ഇത് 40000 രൂപക്ക് മറ്റൊരാൾക്ക് വിറ്റതായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ കടയുടെ പുറത്ത് വച്ചിരുന്ന സാധനം വാങ്ങിയ ആൾക്ക് കൊണ്ട് പോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഷോപ്പിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി ഉടമസ്ഥർക്ക് മനസിലായത്.
സംഭവത്തിൽ കടയുടമ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. തളിപ്പറമ്പ് എസ്ഐ പി.സി സഞ്ജയ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് കവർച്ചക്കാരെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസിന്‍റെ നിഗമനം.
ALSO READ: പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ നാടൻ പാട്ട് കലാകാരൻ അറസ്റ്റില്‍