ETV Bharat / city

കഞ്ചാവ് കേസ് പ്രതിയിൽ നിന്ന് കൈക്കൂലി: മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ട് നൽകാനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്

Suspension of three policemen at Pazhayangadi station  Suspension of three policemen at Pazhayangadi station for accepting bribe from the accused  പഴയങ്ങാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ  കഞ്ചാവ് കേസിൽപ്പെട്ട പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ  കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ട് നൽകാൻ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ
കഞ്ചാവ് കേസിലെ പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങി; പഴയങ്ങാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ
author img

By

Published : May 31, 2022, 10:57 PM IST

കണ്ണൂർ: കഞ്ചാവ് കേസിൽപ്പെട്ട പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പഴയങ്ങാടി സിഐ എം.ഇ രാജഗോപാൽ, എസ്.ഐ ജിമ്മി, പയ്യന്നൂർ ഗ്രേഡ് എസ്ഐ ശാർങ്ധരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കണ്ണൂർ ഐ ജിയുടേതാണ് നടപടി.

കഞ്ചാവ് കേസിലെ പ്രതിയുടെ വാഹനം വിട്ട് നൽകാനായാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരൻ മുഖേന കഞ്ചാവ് കേസിൽ ഉൾപ്പെട്ട വാഹനം വിട്ട് നൽകാൻ പഴയങ്ങാടി സി.ഐ കൈക്കൂലി വാങ്ങി എന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

പിടികൂടിയ വാഹനം എസ്.ഐ ജിമ്മി സ്റ്റേഷൻ രേഖയിൽ ചേർത്തിരുന്നില്ല. ഇടനിലക്കാരനുമായി ഫോണിൽ സംസാരിച്ചതാണ് ഗ്രേഡ് എസ് ഐ ശാർങധരന് വിനയായത്. ഒരു മാസം മുൻപ് പാസ്‌പോർട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി എ.എസ്.ഐ പി രമേശനെ വിജിലൻസ് പിടികൂടിയിരുന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.