കണ്ണൂർ: ഇരിക്കൂർ പടിയൂരിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. പടിയൂർ പുവ്വത്തിലെ രാജുവിനെയാണ് (50) പോക്‌സോ നിയമ പ്രകാരം ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ രണ്ടാം ഭാര്യയുടെ പേരക്കുട്ടിയെയാണ് റബര്‍ തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചത്. പ്രതിയെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.
പ്രതി രണ്ടാം ഭാര്യയുടെ മകളുടെ മകളെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടിൽ തിരിച്ചെത്തിയ കുട്ടിയില്‍ നിന്ന് വിവരമറിഞ്ഞ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കുകയും ചെയ്യുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരും ഇരിക്കൂർ പൊലീസും കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.