ETV Bharat / city

കുഞ്ഞനുജന് തണലൊരുക്കിയ അഫ്ര വിട വാങ്ങി

സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലില്‍ വച്ച് അന്തരിച്ചു

author img

By

Published : Aug 1, 2022, 11:09 AM IST

sma affected child  sma affected child afra  sma affected child in kannur afra passed away  സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിത അഫ്ര യായ  എസ്എംഎ രോഗബാധിതയായ അഫ്ര അന്തരിച്ചു  സഹോദരന് വേണ്ടി ചികിത്സ സഹായമഭ്യര്‍ത്ഥിച്ച അഫ്ര അന്തരിച്ചു
'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുത്': സഹോദരന് വേണ്ടി ചികിത്സ സഹായമഭ്യര്‍ത്ഥിച്ച അഫ്രക്ക് വിട

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടുകൊണ്ട് അഫ്ര വീൽചെയറിൽ ഇരുന്നു നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. 18 കോടി രൂപയുടെ മരുന്ന് ഇറക്കുമതി ചെയ്യാനാണ് അഫ്ര കുഞ്ഞനുജനുവേണ്ടി സഹായം ചോദിച്ചത്.‌ ഇതിനു പിന്നാലെ കോടികളുടെ പുണ്യമാണ് അഫ്രയുടെ വീട്ടിലേക്ക് ഒഴുകി എത്തിയത്.

ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാകരുതെന്നു പറഞ്ഞ അഫ്രയുടെ വാക്കുകൾ നാട് ഒന്നായി ഏറ്റെടുത്തു. 46 കോടിയുടെ കാരുണ്യമാണ് നാട് സ്വരുക്കൂട്ടി നൽകിയത്. 2021 ഓഗസ്റ്റ് 24നാണ് മുഹമ്മദിന് മരുന്നു കുത്തിവച്ചത്. ഫിസിയോ തെറപ്പിയും ചെയ്യുന്നുണ്ട്. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മകൾ ആശുപത്രിയിൽ ആയതോടെ വിദേശത്ത് ജോലിക്കു പോയ അഫ്രയുടെ പിതാവ് റഫീഖ് നാട്ടിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.