കണ്ണൂർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. രാവിലെ 8.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള നേതാക്കൾ സ്വീകരിച്ചു. എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് രാഹുൽ ഗാന്ധിക്ക് ഒരുക്കിയിട്ടുള്ളത്.
അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഉച്ചയ്‌ക്ക് 12.15 ഓടെ രാഹുൽ ഗാന്ധി വയനാട്ടിലേക്കെത്തും. തുടർന്ന് ഫാർമേഴ്‌സ് ബാങ്ക് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും യു.ഡി.എഫ് ബഹുജന സംഗമവും ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്‌ച അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.